Saturday 18 July 2020 07:18 PM IST : By ശ്യാമ

പ്രാപ്തി എലിസബത്തിന്റെ പല അവതാരങ്ങളിൽ ഒന്നുമാത്രമാണിത് ; വൈറലായ ആ ‘മലയാളി അമ്മ’ ഇവിടെയുണ്ട്

mrinalini

മലയാളികളെ ചിരിപ്പിക്കാൻ ലേശം പാടാണ്... ചിരിച്ചാലോ നിർത്തിക്കാനും. അങ്ങനെ മലയാളി അമ്മയായും മൃണാളിനിയായും നോർത്തിന്ത്യക്കാരായും സൗത്തിന്ത്യക്കാരേയും വേർതിരിവില്ലാതെ ചിരിപ്പിക്കുന്ന തനി മലയാളി പ്രാപ്തി എലിസബെത്ത് ...

ജാതി, മതം, പ്രായം അൺഎവൈലബിൾ ആയിട്ടുള്ള മൃണാളിനീീീീീ......’ എന്നൊരു ഇൻട്രോ കേൾക്കുമ്പോഴേ മിക്ക യൂട്യൂബ്, ഇൻസ്റ്റാ യൂസേഴ്സിനൊക്കെ ആളെ പിടികിട്ടും. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന മൃണാളിനി എന്ന് കഥാപാത്രത്തിന് അത്രയ്ക്കുണ്ട് ഫോളോവേഴ്സ്. മൃണാളിനിയുടെ അതേ മുഖം കുറച്ച് നാള്‍ മുൻപ് മല്ലു അമ്മയുടെ രൂപത്തിലും നമുക്ക് മുന്നിലുണ്ടായിരുന്നു... മലയാളി അമ്മമാരുടെ തനി നിറവും തനി തങ്കം പോലുള്ള സ്നേഹവുമൊക്കെ നിറഞ്ഞു തുളുമ്പി നിൽക്കുന്ന വർത്തമാനങ്ങൾ ദേശാതിർത്തി വിട്ടും അങ്ങ് പാഞ്ഞു... ഇതിനൊക്കെ പിന്നിൽ ഒരു കോട്ടയംകാരിയാണ്. പേര് പ്രാപ്തി എലിസബത്ത്. എഴുത്തിൽ തുടങ്ങി അഭിനയത്തിലെത്തി നിൽക്കുന്ന ലൈഫിന്റെ യു ടേണുകളെ കുറിച്ച് പ്രാപ്തി തന്നെ പറയട്ടേ... കോട്ടയം സ്വദേശി ആണേലും പ്രാപ്തി ഇപ്പോൾ ഡൽഹിയിലാണ് ഇപ്പോൾ താമസം...

‘‘ആദ്യമേ തന്നെ ഞാനൊരു ബിഗ് താങ്ക്സ് പറഞ്ഞ് തന്നെ തുടങ്ങട്ടേ... നിങ്ങള്‍ തരുന്ന ഈ അപാര സപ്പോർട്ടാണ് ഞങ്ങൾ കൺടെന്റ് ക്രിയേറ്റ്ഴ്സിന്റെ ഊർജ്ജം. എന്റെ കൺടെന്റിനേക്കാൾ കിടിലനാണ് അതിനു കീഴിൽ വരുന്ന മിക്ക കമന്റുകളും... എഴുത്തിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. ബ്ലൂപെയ്ജ്, സ്കൂപ്‌വൂഫിനൊക്കെ വേണ്ടി ആണ് ആദ്യം എഴുതിയിരുന്നത്. അവിടുന്ന് പിന്നീട് മറ്റൊരു മാധ്യമത്തിലെത്തി . അവിടെ വച്ചാണ് അവരുടെ വിഡീയോ ടീമിൽ ചേരുന്നത്. അവരുടെ എന്റർടെയ്ൻമെന്റ് വിങ്ങ് തുടങ്ങിയപ്പോൾ അവർ നടത്തിയൊരു സ്ക്രിപ്റ്റ് ടെസ്റ്റിൽ ഞാൻ എഴുതിയ് സെലക്റ്റായി. അങ്ങനെയാണ് പിന്നീട് സ്ക്രിപ്റ്റുകൾ എഴുതാന്‍ തുടങ്ങിയത്. പിന്നീട് ഞങ്ങൾ തന്നെ അഭിനേതാക്കൾ ആകേണ്ടി വന്ന അവസരത്തിലാണ് ഞാൻ ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്. അങ്ങനെ ചെയ്ത് ചെയ്താണ് ഞാൻ തന്നെ സ്ക്രിപ്റ്റ് ചെയ്ത എന്റെ തന്നെ വീഡിഡോ ഒക്കെ വരുന്നത്. മുൻപ് ക്രീയേറ്റീവ് പ്രൊഡ്യൂസറായിരുന്നതിന്റെയും പരിചയമുണ്ടായിരുന്നു.ഇൻസ്റ്റഗ്രാമിൽ തമാശയ്ക്ക് വേണ്ടി വീഡിയോ ഇട്ട് തുടങ്ങിയതാണ്. അതങ്ങ് ക്ലിക്കായി.

മലയാളി അമ്മയും മൃണാളിനിയും

കൺടെന്റുകൾ ചെയ്യുന്ന കൂട്ടത്തിൽ വളരെ അവിചാരിതമായി വന്ന ഒരു ഐഡിയയാണ് മലയാളി അമ്മ. എനിക്ക് ഏറ്റവും കൂടുതൽ പരിചയമുള്ള കഥാപാത്രമാണ്. അത്തരം പല ആൾക്കാരെയും നമ്മൾ മലയാളികൾ നമ്മുടെ വീട്ടിലും പരിസരത്തും ഒക്കെ ധാരാളം കാണാറുണ്ടല്ലോ... കടുംപിടുത്തവും, ചട്ടക്കൂടുകളും, സ്നേഹവും ഒക്കെയുള്ള ആളുകൾ. ആദ്യത്തെ സ്ക്രിപ്റ്റ് ഞാനും എന്റെ ഷോ ഡയറക്ടറും കൂടിയാണ് ചെയ്തത്. അത് 20 മിനിറ്റ് കൊണ്ട് ഷൂട്ട് ചെയ്തിട്ടു. അടുത്ത ദിവസം ഓഫീസിലെത്തിയപ്പോൾ ദേ, സംഗതി വൈറലായെന്നറിഞ്ഞു. പിന്നീട് അങ്ങോട്ട് മലയാളി അമ്മയുടെ പല ഭാവങ്ങളും ചെയ്തു. അത് 2017– 2018 സമയത്താണ്

മൃണാളിനി വരുന്നത് 2020ലാണ്. വേറെന്ത് ചെയ്യാം എന്നാലോചിച്ചിരിക്കുമ്പോഴാണ് ഇങ്ങനൊരു ക്യാരക്റ്റർ വന്നത്. എന്തോ പറയുന്ന കൂട്ടത്തിൽ അച്ഛനോട് മൃണാളിനി എന്നൊരു ഫ്രണ്ടുമായി വഴക്കിട്ട കാര്യം പറഞ്ഞപ്പോൾ അച്ഛനാണ് ആദ്യമായി ഈ പേരുള്ള പാട്ട് പാടുന്നത്. അപ്പോ തന്നെ ഞാൻ എന്റെ ക്യാരക്ടറിന് ആ പാട്ടും പേരും കൊടുത്തു. ചെയ്ത വീഡിയോ വഴക്കിട്ട സുഹൃത്തിനും അയച്ചു ഒരു അപ്പോളജിയും വച്ചു കൊടുത്തു. അവൾക്കും അത് നന്നേ ബോധിച്ചു. വീഡോയും ആയി വഴക്കും മാറി...

പുതിയ ആൾക്കാരോട് എനിക്കൊന്നേ പറയാനുള്ളൂ...

ഇന്റർനെറ്റിൽ എന്തങ്കിലും കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉടനെ അവരെ കമന്റിലൂടെയും വീഡിയോയിലൂടെയും ഒക്കെ ചീത്തവിളിക്കുന്നത് കാണാം. നേരിട്ട് ഒരിക്കലും പറയാത്ത കാര്യങ്ങള്‍ പോലും ഇന്റർനെറ്റിലൂടെ പറയുന്നു. പക്ഷേ, ഇതല്ല അതിന്റെ രീതി. പോസിറ്റീവായി വിമർശിക്കാൻ ഓരോരുത്തരും ശ്രമിക്കണം. വേറൊന്നുമല്ല നമ്മളറിയാതെ നമ്മൾ പലർക്കും മാതൃകകൾ ആകുന്നിടമാണ് ഇന്റർനെറ്റ്. അതുകൊണ്ട് ഒന്ന് സൂക്ഷിച്ചാൽ നമുക്ക് നാളെ കുറ്റബോധമില്ലാതെ ഉറങ്ങാം. മൃണാളിനി എന്റെ ഒരു ഓൾട്ടർ ഈഗോ ആണെന്ന് വേണമെങ്കിൽ പറയാം. ഞാനും സോഫ്റ്റ് സ്റ്റോറികൾ മാത്രമല്ല ചെയ്യുന്നതും. പക്ഷേ, അതിലൊന്നും ചീത്തവിളിയോ ഒന്നുമില്ല. അതൊന്നുമില്ലേലും പറയാനുള്ളതൊക്കെ പറയാം.

Tags:
  • Spotlight