Monday 20 August 2018 02:01 PM IST : By സ്വന്തം ലേഖകൻ

സാധനം കയ്യിലുണ്ടോ? ’കലക്ടർ ബ്രോ’ പ്രശാന്ത് നായർ ചോദിക്കുന്നു

prasanth-nair345

കേരളക്കരയിൽ നിന്ന് പ്രളയജലം ഇറങ്ങിത്തുടങ്ങി. ഭരണകൂടവും സൈന്യവും സാധാരണ ജനങ്ങളും മാധ്യമങ്ങളും എല്ലാവരും ഒരുമിച്ചു നിന്ന അസാധാരണ കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം സാക്ഷ്യം വഹിച്ചത്. അതേസമയം അപകടനില തരണം ചെയ്തു കഴിഞ്ഞാൽ പലരും തനിസ്വരൂപം കാണിച്ചുതുടങ്ങുമെന്നാണ് പൊതുവെയുള്ള പേടി. ഇങ്ങനെ അഹങ്കാരം കൂടുമ്പോൾ നമ്മൾ മറന്നു പോകുന്ന ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ എന്തെങ്കിലും മുന്നിൽ വേണം. അത്തരത്തിൽ ഒരാശയവുമായി എത്തിയിരിക്കുകയാണ് പ്രശാന്ത് നായർ ഐഎഎസ്.

പ്രശാന്ത് നായരുടെ കുറിപ്പ്  വായിക്കാം;

സാധനം കയ്യിലുണ്ടോ?

കഴിഞ്ഞ കുറേ ദിവസങ്ങളായി ഭരണകൂടവും സൈന്യവും സാധാരണ ജനങ്ങളും മാധ്യമങ്ങളും എല്ലാവരും ഒരുമിച്ച്‌ നിന്ന് പൊരുതിയും അതിജീവിച്ചും വൻ വിപത്തിനെ ഏറെക്കുറെ മറികടന്നു വരുന്നു. ഇത്‌ കാലത്തിൽ അടയാളപ്പെടുത്തിയ നിമിഷങ്ങളാണ്‌. മനുഷ്യർ എല്ലാം മറന്ന് ഒരുമിച്ച്‌ നിന്നത്‌ നാളെയും മലയാളി ഓർക്കണം.

തമ്മിൽ തല്ലുമ്പോഴും കൊല്ലുമ്പോഴും തനിക്കൊണം പുറത്തെടുക്കുമ്പോഴും, അഹങ്കാരം വല്ലാതെ കൂടുമ്പോഴും, നമുക്കും ഇനി വരും തലമുറയ്ക്കും അറിയാനും കാണാനും ഒരു ചെറിയ സൂത്രപ്പണി. നിങ്ങളുടെ കയ്യിലുള്ള വിഡിയോ ഇവിടെ പോസ്റ്റ്‌ ചെയ്യൂ. ഈ വെള്ളപ്പൊക്കത്തിൽ നിങ്ങൾ കണ്ട അസാമാന്യമായ ധീരതയും മനുഷ്യത്തവും തുളുമ്പുന്ന വീഡിയോകൾ, ചിത്രങ്ങൾ- എല്ലാം താഴെ പോസ്റ്റ്‌ ചെയ്യൂ. നമ്മുടെ വൊളണ്ടിയർമാർ എല്ലാം ശേഖരിച്ച്‌ ഒരു ചിത്രമാക്കും. ഇവിടെ പോസ്റ്റുന്ന സാധനം‌ ആർക്കും എടുക്കാം കേട്ടോ!

1) വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റുകൾ ഡിലീറ്റ്‌ ചെയ്യും. ചിലപ്പൊ ബ്ലോക്കും ചെയ്യും. 😬

2) വീഡിയോ/ചിത്രങ്ങൾ അല്ലാത്ത എല്ലാ കമന്റും ഡിലീറ്റ്‌ ചെയ്യും.

3) ഷേർ ചെയ്ത പോസ്റ്റിന്‌ കീഴെ പോസ്റ്റരുത്‌. ഈ ഒറിജിനൽ പോസ്റ്റിന്‌ കീഴെ തന്നെ പോസ്റ്റണം. അപ്പൊ സാധനം കയ്യിലുണ്ടെങ്കിൽ താഴെ പോസ്റ്റു.

Edit: എന്ത്‌ സുഖിപ്പിച്ച്‌ എഴുതിയാലും ഡിലീറ്റും. 😬