Monday 20 August 2018 02:38 PM IST : By സ്വന്തം ലേഖകൻ

വെള്ളം കയറിയ വീട് വൃത്തിയാക്കാൻ തുടങ്ങും മുൻപ് ഇക്കാര്യം ശ്രദ്ധിക്കുക! വിഡിയോ കാണാം

main-switch

ദുരിതപ്പേമാരിയെ മനസ്സാന്നിദ്ധ്യം കൊണ്ട് വകഞ്ഞു മാറ്റി മുന്നോട്ടു പോകുകയാണ് മലയാളക്കര. മഴയുടെ ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകൾ പോലെയുള്ള സുരക്ഷിത സ്ഥാനങ്ങൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയാണ് ഒട്ടുമിക്ക കുടുംബങ്ങളും.

വെള്ളക്കെട്ടൊഴിഞ്ഞ വീടുകളിലേക്ക് തിരികെയെത്തുമ്പോൾ പതിയിരിക്കുന്ന ചില അപകടങ്ങളുണ്ട്. വെള്ളം കയറി അപകടാവസ്ഥയിലിരിക്കുന്ന മെയിൻ സ്വിച്ചും മറ്റ് സ്വിച്ച് ബോർഡുകളും ഒരു പക്ഷേ വലിയ അപകടത്തിന് വഴി വച്ചേക്കാം. വെള്ളം കയറിയിരിക്കുന്ന മെയിൻ സ്വിച്ചിലോ സ്വിച്ച് ബോർഡുകളിലോ സ്പർശിക്കാൻ ശ്രമിക്കരുതെന്നാണ് വിദഗ്ധർ നൽകുന്ന നിർദ്ദേശം. ഇത്തരം സാഹചര്യങ്ങളിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോ നമ്മുടെ ഇത്തരം ആശങ്കകളെ ദൂരീകരിക്കാൻ പോന്നതാണ്.

വിഡിയോ കാണാം;