Thursday 30 April 2020 02:56 PM IST

പ്രീത പറയുന്നു, ‘പൊട്ടിയ ദോശക്കല്ലും അരികു കീറിയ മുറവും ഇനി കളയല്ലേ...’!നമ്മുടെ വീടിനെ മനോഹരമാക്കാൻ പറ്റിയ എന്തോ അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്...

Lakshmi Premkumar

Sub Editor

preetha

അയ്യേ ഈ മുറം ഇനി ഒന്നിനും കൊള്ളില്ല, അരികോ, വശമോ ഒന്ന് പൊട്ടിപ്പോയാൽ നമ്മൾ എല്ലാവരും ആ മുറം അങ്ങ് മറക്കും. ഒരു മുറം മാത്രമല്ല വീട്ടിലെ പല സാധനങ്ങളും ഇങ്ങനെ തന്നെ. ഉപയോഗമില്ലെന്നു കരുതി നാം വലിച്ചെറിയും. എന്നാൽ ഈ കലാകാരിയെ പരിചയപെട്ടു കഴിഞ്ഞാൽ പിന്നെ നമ്മൾ എന്തും വലിച്ചെറിയും മുൻപ് ഒന്ന് കൂടി ചിന്തിക്കും. ഒരു പക്ഷെ നമ്മുടെ വീടിനെ മനോഹരമാക്കാൻ പറ്റിയ എന്തെങ്കിലും ഒരു ക്രാഫ്റ്റ് ഒളിച്ചു കിടക്കുന്നുണ്ടാകും അതിൽ. വെയിസ്റ്റിൽ നിന്നും വിസ്മയം തീർക്കുന്ന പ്രീത മേരിയുടെ പോസ്റ്റുകൾക്ക് ആരാധകർ ഏറെയാണ്.

"വര പഠിച്ചിട്ടില്ല, ഡിസൈൻ ബുക്സ് നോക്കിയാണ് വരക്കുന്നത്. അതാണ് ആദ്യമേ പറയാനുള്ള കാര്യം. പണ്ട് തൊട്ടേ വീട്ടിൽ

ക്രീറ്റിവിറ്റി ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പത്തനംതിട്ട യിലാണ് എന്റെ വീട്. വീട്ടിൽ അച്ഛനും അമ്മയും ഒരു സഹോദരനും ഒരു സഹോദരിയും ഉണ്ട്. ചെറുപ്പം മുതൽ തന്നെ ഡിസൈനിങ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. വീട്ടിൽ എല്ലാവർക്കും ഞാൻ ക്രീയേറ്റീവ് ആയി ചെയ്യുന്നതെല്ലാം ഭയങ്കര ഇഷ്ടവുമാണ്. അച്ഛനും അമ്മയും തന്ന സപ്പോർട്ടാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഡിഗ്രി പഠിച്ചപ്പോൾ വീട്ടിൽ നിന്നും പറഞ്ഞതാണ് ഡിസൈനിങ് പഠിക്കാൻ പൊക്കോളാൻ. പക്ഷെ ഒരു പ്രശ്നം ഉണ്ട്. ഹോസ്റ്റലിൽ നിക്കണം. പ്രേത്യേകിച്ചും എനിക്ക് ഭയങ്കര ഹോം സിക്ക്നെസ്സ് ആരുന്നു. അതുകൊണ്ട് അതു വേണ്ട. എന്ന് തീരുമാനിച്ചു. എങ്കിൽ പിന്നെ വിവാഹം ആലോചിക്കാം എന്നായി വീട്ടുകാർ. അങ്ങനെ ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ വിവാഹം കഴിഞ്ഞു. പിന്നെ പിള്ളേരൊക്കെ ആയപ്പോ പതുക്കെ ഡിസൈനിങ് പഠനം മറന്നു. വിവാഹ ശേഷം പഠിക്കാൻ പൊയ്ക്കോളാൻ ഹസ്ബന്റ് പറഞ്ഞതാണ്. പക്ഷെ ഞാൻ മടി കാണിച്ചു. എന്നാലും എന്തെങ്കിലും സ്വന്തമായി ചെയ്യണം എന്നായിരുന്നു തീവ്ര മായ ആഗ്രഹം. ചെറുപ്പം മുതൽ തന്നെ സാരിയിൽ ഡിസൈൻ ഒക്കെ ചെയ്ത് കൊടുക്കും. അത്യാവശ്യം പോക്കറ്റ് മണിയും ലഭിക്കുമായിരുന്നു. എങ്കിൽ പിന്നെ കല രംഗത്ത് തന്നെ ചുവട് ഉറപ്പിച്ചൂടെ എന്ന് ഭർത്താവ് സുരേഷും ചോദിച്ചു. അങ്ങനെ വിവാഹ ശേഷമാണ് രൂപ് കല എന്നൊരു പേജ് ഫേസ് ബുക്കിൽ തുടങ്ങിയത്. സാരി പെയിന്റിംഗ്, ഫാബ്രിക് ജ്വല്ലറി, ഹാൻഡ് മെയിഡ് ബാഗ്‌സ് എല്ലാം ചെയ്ത് പോസ്റ്റ് ചെയ്തു. നല്ല റെസ്പോൺസ് കിട്ടിയപ്പോൾ കോൺഫിഡൻസ് കൂടി. പിന്നെ പല വിധ പരീക്ഷണങ്ങൾ തുടങ്ങി.

എക്കോ ഫ്രണ്ട്‌ലി ആണ് ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും. അതെനിക്ക് നിർബന്ധമാണ്. അപ്പൊ എന്തു സാധനം കണ്ടാലും അതിൽ പുതിയതായി എന്തു ചെയ്യാം എന്നായി എന്റെ ചിന്ത. വീട്ടിൽ ഒരു ദോശ കല്ല് പൊട്ടിപോയാൽ പോലും ഞാൻ അതൊക്കെ എടുത്തു സൂക്ഷിച്ചു വെച്ചു.ഏതെങ്കിലും രീതിയിൽ മാറ്റിയെടുക്കാം എന്നായിരുന്നു മനസ്സിൽ. ഒരുപാട് എന്തൊക്കെയോ ചെയ്യണം എന്നുണ്ട്, എന്നാൽ പ്രധാന പ്രശ്നം എല്ലാത്തിനും കൂടെ സമയം കിട്ടില്ല എന്നതായിരുന്നു. പക്ഷെ ലോക്ക് ഡൌൺ തുടങ്ങിയതോടെ ഭർത്താവ് വീട്ടിൽ ഉണ്ടായി. അപ്പൊ എനിക്ക് എന്റെതായ സമയം കിട്ടി തുടങ്ങി. അങ്ങനെയാണ് പണ്ട് സൂക്ഷിച്ചു വെച്ച വെയിസ്റ്റ് സാധനങ്ങൾ മുഴുവൻ എടുത്ത് പരീക്ഷണം ആരംഭിച്ചത്.

എനിക്ക് മൂത്ത മോൻ ജെഫിൻ, രണ്ടാമത്തേത് ജോഹൻ, മൂന്നാമത്തെ മകൾ ജ്വൽ. അവൾക്ക് മൂന്ന് വയസേ ആയിട്ടുള്ളു. പക്ഷെ ഞാൻ പെയിന്റ് ചെയ്യുമ്പോഴും, വരക്കുമ്പോഴും അവൾ ശല്യം ചെയ്യുകയേ ഇല്ല. എന്റെ മക്കളുടെ ഇത്രയും വലിയ സപ്പോർട്ട് കൊണ്ടു കൂടിയാണ് എനിക്ക് അല്പമെങ്കിലും ഈ രംഗത്ത് വളരാൻ കഴിയുന്നത്.