Monday 29 October 2018 05:48 PM IST : By സ്വന്തം ലേഖകൻ

‘ഗർഭപാത്രത്തിൽ കാറ്റുകയറാത്ത വിധം നടക്കേണ്ട’! മുടന്തൻ ഉപദേശങ്ങളെ തിരുത്തും ഈ കുറിപ്പ്

preg

ഉപദേശങ്ങളുടേയും മുന്നറിയിപ്പുകളുടേയും കാലമാണ് ഗർഭകാലം. ചുരുക്കിപ്പറഞ്ഞാൽ ബന്ധുമിത്രാദികളുടെ സ്നേഹ പരിലാളനങ്ങൾക്കൊപ്പം ശാസനയും ഏറ്റുവാങ്ങുന്ന കാലം. നടക്കരുത്, ഓടരുത്, യാത്ര ചെയ്യരുത് എന്ന് വേണ്ട അവസരത്തിലും അനവസരത്തിലുള്ളതുമായ ഒരുപിടി ഉപദേശങ്ങൾ പിന്നാലെയെത്തും. പക്ഷേ അത്തരം ഉപദേശങ്ങൾക്ക് എന്തെങ്കിലും ശാസ്ത്രീയ ഉപദേശങ്ങൾ ഉണ്ടോ എന്ന് ആരാഞ്ഞാൽ ഗർഭിണികളെ ഉപദേശിക്കുന്ന ഇത്തരം കാർന്നോമ്മാർ കൈമലർത്തും.

ഗർഭകാലത്തെ യാത്ര, ലൈംഗികബന്ധം, മുന്നൊരുക്കങ്ങൾ, ആരോഗ്യപരിപാലനം എന്നീ വിഷയങ്ങളിൽ പഴയ തലമുറയും പുതിയ തലമുറയും വച്ചുപുലർത്തുന്ന തെറ്റിദ്ധാരണകൾ നീക്കുകയാണ് ഡോക്ടർ വീണ ജെഎസ്. അമ്മയാകുക ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിനായി എങ്ങനെ ഒരുങ്ങാം എന്ന് വ്യക്തമാക്കുന്നതാണ് ഡോക്ടറുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഗർഭിണി ആയിരിക്കുന്ന സമയം ഞാനും സെബാനും കോഴിക്കോടാണ് താമസിച്ചിരുന്നത്. ഓരോ ആഴ്ചകളിലും ഇടവിട്ടിടവിട്ട് സെബാന്റെ വീട്ടുകാരുള്ള അട്ടപ്പാടിയിലേക്കും എന്റെ വീട്ടുകാരുള്ള തലശ്ശേരിയിലേക്കും മാറിമാറി പോയിവരും. കാറിലാവും യാത്ര. കണ്ടവർ നേരിട്ടും കാണാത്തവർ ഫോണിൽക്കൂടെയും അവരുടെ അവകാശങ്ങൾ എന്നമട്ടിലാ മുടന്തൻ ഉപദേശങ്ങളും അമർഷങ്ങളും എനിക്ക് മാത്രം നൽകിയത്. ആൺപ്രിവിലേജും ആരെയും പെട്ടെന്ന് അടുപ്പിക്കാത്തതുമായ അങ്ങേരുടെ പ്രകൃതം ഈ വൃത്തികേടുകളിൽ നിന്നും അങ്ങേരെ രക്ഷിച്ചു !!!
ആൾക്കാർക്കെല്ലാം പറയാനുണ്ടായിരുന്നത് ഇതാണ്. അയ്യോ ഗർഭത്തിൽ ഇങ്ങനെ യാത്ര ചെയ്യരുത്. വേണമെങ്കിൽ ഓട്ടോ ട്രെയിൻ അല്ലെങ്കിൽ വിമാനം !!! എമ്മാതിരി പ്ലിങ്ങിക്കൽ ആണ്??? നമ്മുടെ നാട്ടുകാർക്ക്‌ മാത്രം സാധ്യമായ കലാപരിപാടികൾ ആണിവ. ഡോക്ടറായത് ഭാഗ്യം എന്ന് തോന്നിയ സമയം ഇതുകൂടെയാണ്.

ശെരിക്കും ഗർഭിണികൾ യാത്ര ചെയ്തുകൂടെ?

സാധാരണഗതിയിൽ ആദ്യത്തെ മാസങ്ങളിൽ rest ആവശ്യമേ അല്ല. കുറെ തവണ ഗർഭമലസൽ നടന്നവരോടും മുപ്പത്തഞ്ചു വയസ്സിൽ മുകളിലുള്ള(ആദ്യഗർഭം ആണെങ്കിൽ ഈ പ്രായം കഴിഞ്ഞവരിൽ ഗർഭമലസൽ റിസ്ക് ഉണ്ടാവാം എന്നതിനാൽ) ആദ്യഗർഭിണികളോടുമാണ് ചിലപ്പോഴെങ്കിലും rest എടുക്കാൻ പറയാറ്. ഇതൊരു നിയമം അല്ല.

പ്രസവരക്ഷാ അശാസ്ത്രീയടീമുകൾ പറയുന്നത് പോലെ പ്രസവശേഷം തുണിയുമുടുത്തു, "ഗർഭപാത്രത്തിൽ കാറ്റുകയറാത്ത"വിധം ഒരുകാൽ മറ്റേ കാലിന്റെ മുകളിൽ കയറ്റി വെച്ച് അനങ്ങാതെ കിടക്കുന്ന rest എടുക്കാൻ അല്ല ആധുനികവൈദ്യശാസ്ത്രഡോക്ടർമാർ പറയുന്നത്. ഒരു കാരണവശാലും പ്രസവശേഷം ഇപ്പറഞ്ഞപോലെ അനങ്ങാതെ കിടക്കരുത്.എത്രപെട്ടെന്ന് എണീറ്റു നടക്കാമോ അത്രേം പെട്ടെന്ന് എണീറ്റു നടക്കണം. നന്നായി വെള്ളവും കുടിക്കണം.
Rest എന്ന് പറഞ്ഞാൽ എളുപ്പം ക്ഷീണിക്കുന്ന ജോലികൾ അരുത് എന്നാണ്! പ്ലാസന്റ പ്രീവിയ(മറുപിള്ള താഴെ) പോലുള്ള അവസരങ്ങളിൽ bed rest വേണം, penetrative സെക്സ് ചെയ്യാൻ പാടില്ല എന്ന് ഡോക്ടർ പറയും. അത് പിന്തുടരുക.ഇല്ലെങ്കിൽ ബ്ലീഡിങ് വന്നു കുഞ്ഞിന് അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്. പ്രശ്നങ്ങളില്ലെങ്കിൽ സെക്സ് ആവാം. സീറ്റബെൽട് കാര്യത്തിൽ എന്നപോലെ ശ്രദ്ധയോടെ പൊസിഷൻ തെരഞ്ഞെടുക്കണം എന്നുമാത്രം.
പ്ലാസന്റ ഉണ്ടാവുന്നത് മൂന്നാം മാസം അവസാനത്തോടെയാണ്. നാലും അഞ്ചും മാസങ്ങൾക്കിടയിൽ ഉള്ള സ്കാൻ വളരെ വളരെ important ആണ്. അതിലും പ്ലാസന്റയുടെ പൊസിഷൻ ചോദിച്ചറിയുക. പ്ലാസന്റ താഴെയാണെങ്കിൽ പോലും complete bed rest എടുക്കേണ്ട അവസ്ഥ ഇല്ലാ എന്നതാണ് സത്യം. ആയാസം ഉള്ള ജോലികൾ ഉണ്ടാവരുത്. Thats it.

ഗർഭകാലം തൊട്ടു പ്രസവശേഷം ആറാഴ്ചകൾ വരെ രക്തം കട്ടപിടിക്കാനുള്ള സാധ്യത മറ്റാളുകളെ അപേക്ഷിച്ചു അഞ്ച് മടങ്ങ് കൂടുതൽ ആണ്. പ്രസവശേഷം തൊട്ടുള്ള ആറാഴ്ചകൾ ഗർഭാവസ്ഥയിൽ ഉള്ളതിനേക്കാൾ റിസ്ക് കൂടുതൽ ആകും. രക്തം കട്ട പിടിക്കുന്ന പ്രവണത ഉള്ള സ്ത്രീകളിൽ ഇത് വീണ്ടും കൂടുന്നു (eg:antiphospholipid antibody syndrom).

ഗർഭനിരോധനത്തിന് daily ഹോർമോൺ ഗുളികകൾ കഴിക്കുന്നവരിലും ഈ സാധ്യത അഞ്ചു മടങ്ങ് കൂടുതൽ ഉണ്ട്. ഗർഭനിരോധനഗുളികകൾ കഴിക്കുന്നവരും ഗർഭിണികളെപ്പോലെ യാത്രകളിൽ ശ്രദ്ധിക്കണം എന്ന് സാരം. എന്തെങ്കിലും വലിയ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നെങ്കിൽ ഗർഭനിരോധനഗുളിക ഉപയോഗിക്കുന്നവർ അത് ഡോക്ടറെ അറിയിക്കേണ്ടതുമാണ്. ഈ രക്തം കട്ടപിടിക്കൽ റിസ്ക് മുൻനിർത്തി ഓപ്പറേഷന്റെ നിശ്ചിതഡേറ്റിനു കുറച്ചാഴ്ചകൾ മുന്നേ ഇവ നിർത്തേണ്ടതായി വരും. ഗർഭനിരോധനഗുളികകളും ഐ പില്ലും അത്രയ്ക്ക് സേഫ് അല്ല, അത്യാവശ്യം നല്ല വില്ലന്മാർ ആണെന്ന് സാരം.

pregz

രക്തം കട്ടപിടിച്ചാൽ എന്താ പ്രശ്നം?
ചെറിയ രക്തക്കട്ടകൾ പല രക്തക്കുഴലുകളെയും ബ്ലോക്ക്‌ ചെയ്തേക്കാം.ഏത് ഭാഗത്തേക്കുള്ള രക്തപ്രവാഹമാണ് നിലയ്ക്കുക എന്നതനുസരിച്ചു മരണം അടക്കമുള്ള പലതരം ഗുരുതരപ്രശ്നങ്ങൾ ഉണ്ടാവും.

എന്താണ് പോംവഴി???

ഗർഭത്തിന്റെ ആദ്യനാൾ തൊട്ടു കൃത്യമായ ആശുപത്രി ഡോക്ടർ സന്ദർശനം. വീട്ടിൽ/കാട്ടിൽ/മേട്ടിൽ പ്രസവം പ്ലാൻ ചെയ്യരുത് പ്ലീസ്.
മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ യാത്രകൾ ആവാം. പക്ഷെ മണിക്കൂറുകൾ നീളുന്ന യാത്രകൾ ആണെങ്കിൽ ഇടവിട്ടിടവിട്ട് എണീറ്റുനടക്കണം. കാലുകൾ മടക്കി നിവർത്തണം.ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശപ്രകാരം സ്റ്റോക്കിങ്സ് ഉപയോഗിക്കണം. ഒരുപാട് വെള്ളം കുടിക്കണം. പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടൽ, ചുമ, വേദനയോടെയുള്ള ശ്വസനം എന്നിവയ്ക്ക് ഉടനെ ആശുപതിയിൽ എത്തണം. VTE venous thromboembolism എന്ന മരണകാരണമായേക്കാവുന്ന അവസ്ഥ ആകാം ഈ ലക്ഷണങ്ങൾ!
സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമായും ധരിക്കുക.ആദ്യത്തെ മൂന്നു മാസങ്ങൾ പൂർത്തിയാവും വരെ ഗർഭപാത്രം അരയെല്ലിന്റെ(pelvis) ഉള്ളിൽ ആവും ഉണ്ടാവുക.അതിനുശേഷം ഗർഭം പുരോഗമിക്കുന്നതോടെ ഗർഭപാത്രം വയറിലേക്ക് ഉയരുന്നു. അതിനാൽ സീറ്റ്‌ ബെൽറ്റ്‌ മുറുകുമ്പോൾ കുഞ്ഞിന് ക്ഷതം ഏൽക്കാതിരിക്കാൻ ബെൽറ്റ്‌ കൃത്യമായി ഇടുക. താഴ്ഭാഗം അരയെല്ലിന്റെ ബോർഡറിൽ കൃത്യം വരത്തക്കവിധവും മുകൾഭാഗം ഗർഭപാത്രത്തെ ഒഴിവാക്കിയും ചിത്രത്തിൽ കാണുന്നതുപോലെ ക്രമപ്പെടുത്തുക. ഓട്ടോ, ബസ് എന്നിവയിൽ ഈ സുരക്ഷാ ഉണ്ടാവില്ല. ബൈക്ക്, ടു വീലർ പൂർണമായും ഈ സമയത്ത് ഒഴിവാക്കുക.

അപ്പോ എങ്ങനെ?? ചലേ മേരി റാണീ മോഡ് ഓൺ ആക്കുവല്ലേ??? സന്തോഷമുള്ള ഗർഭകാലം ആവട്ടെ. വീട്ടുപണി ചെയ്യിക്കാതെ വീട്ടുകാർ നശിപ്പിച്ചുകളഞ്ഞവൻ ആണ് ഭർത്താവെങ്കിൽ നല്ല ഭാവിയെ മുൻനിർത്തി അങ്ങേരെ പണിചെയ്യാൻ പ്രോത്സാഹിപ്പിക്കേണ്ട സമയം കൂടിയാണിത്. Its NOT I am pregnant BUT We Are

‘അവളെ അവസാനമായി ഒരുനോക്ക് കാണാനാകുമോ എന്നു പോലും അറിയില്ല’; മീനാക്ഷിയുടെ വിയോഗത്തിൽ നെഞ്ചുരുകി കുടുംബം

യാത്രകളോട് കൂട്ടുകൂടി വിഷ്ണുവും മീനാക്ഷിയും; പ്രണയം തുളുമ്പുന്ന ഈ ചിത്രങ്ങൾ വേദനയാകുന്നു

‘യോസാമിറ്റി’ മരണത്തിന്റെ താഴ്‍വര; മീനാക്ഷിക്കും വിഷ്ണുവിനും മുമ്പേ മരണത്തിലേക്ക് വഴുതി വീണത് എത്രയോ പേർ

എല്ലാ ബ്ലീഡിങ്ങും പൈൽസല്ല; പൈൽസ് പിടിപ്പെടും മുമ്പ് ശരീരം നൽകും ഈ സൂചനകൾ