Saturday 16 February 2019 05:23 PM IST

പൃഥ്വിരാജ് സാത്താൻ ആരാധകൻ, സീക്രട്ട് ഗ്രൂപ്പിൽ അംഗം? ആരോപണങ്ങൾക്ക് രാജുവിന്റെ മറുപടി

Sujith P Nair

Sub Editor

prithviraj08753

പൃഥ്വിരാജിന്റെ സിനിമകളിൽ ‘സാത്താൻ’ ചിഹ്നങ്ങളുടെ സാന്നിധ്യം ചർച്ചയായിരുന്നു. എസ്രയിലും ആദം ജോണിലും ഇപ്പോൾ ലൂസിഫറിൽ വരെ സാത്താൻ അനുബന്ധ ചിഹ്നങ്ങളുടെ സാന്നിധ്യമാണ് പൃഥ്വിരാജ് സീക്രട്ട് ഗ്രൂപ്പിൽ അംഗമാണെന്ന തരത്തിലുള്ള ചർച്ചയിലേക്ക് നയിച്ചത്. ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ ഇതിനുള്ള മറുപടിയും പൃഥ്വിരാജ് നൽകുന്നു. രാജുവിന്റെ മറുപടി ഇങ്ങനെ:

"ഞാൻ ഏതോ രഹസ്യ ഗ്രൂപ്പിന്റെ ഭാഗമാണെന്ന തരത്തിൽ ചില ചർച്ചകൾ നടക്കുന്നതായി കേട്ടിരുന്നു. സംഗതി സീക്രട്ട് ഗ്രൂപ്പ് ആയതു കൊണ്ട് ‘സീക്രട്ട്’ ആയിത്തന്നെ ഇരിക്കട്ടേ (കണ്ണിറുക്കി പൊട്ടിച്ചിരിക്കുന്നു). അടുത്തിടെ പുറത്തിറങ്ങിയ എന്റെ സിനിമകളുടെ കഥകൾ അത്തരമൊരു തീമുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. 

ലൂസിഫറിന്റെ തീം പോലും ‘സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖ’ എന്ന കഥാതന്തുവിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരുപക്ഷേ അതുകൊണ്ടാകാം അത്തരം ചർച്ചകൾ വരുന്നത്. പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തിൽ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. 

കുട്ടിക്കാലം മുതൽക്കേ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിച്ചിരുന്നതിനാൽ ഇപ്പോഴും അതു തുടരുന്നു. അമ്പലങ്ങളിൽ പോകാറുണ്ട്, വീട്ടിൽ പൂജാമുറിയിൽ പ്രാർഥിക്കാറുമുണ്ട്. പള്ളികളിലും പോകും. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. എന്തിലാണോ വിശ്വാസം അതിൽ ഉറച്ചു വിശ്വസിക്കുക. സാത്താനിൽ ആണെങ്കിൽ അതിൽ അടിയുറച്ചു നിൽക്കുക."– രാജു നയം വ്യക്തമാക്കുന്നു. 

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം;