Thursday 13 December 2018 10:10 AM IST : By സ്വന്തം ലേഖകൻ

തുള്ളിവെള്ളം നൽകിയില്ല; തലകറങ്ങി വീണ സ്ത്രീയേയും കൊണ്ട് സ്വാകാര്യബസ് ഓടിയത് 15കി.മീ

bus

ചെറുതോണി ∙ ബസിൽ തലകറങ്ങി വീണ തോട്ടം തൊഴിലാളി സ്ത്രീക്ക് വെള്ളം പോലും നൽകാതെ സ്വകാര്യ ബസ് ഓടിയത് 15 കിലോമീറ്റർ ! കട്ടപ്പന–കുമളി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. വണ്ടൻമേട്ടിനു മുമ്പുള്ള സ്റ്റോപ്പിൽ നിന്നാണ് 55 വയസ്സുള്ള തൊഴിലാളി സ്ത്രീ ബസിൽ കയറിയത്. തിരക്കായതിനാൽ സീറ്റ് കിട്ടിയില്ല.  

വണ്ടൻമേട്ടിലെത്തിയപ്പോൾ  തലകറങ്ങി വീണുപോയി. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെങ്കിലും ബസ് നിർത്താനോ വെള്ളം നൽകാനോ ജീവനക്കാർ തയാറായില്ല. ബോധമറ്റ് സ്ത്രീ ബസിനുള്ളിൽ നിലത്ത് കിടക്കുമ്പോഴും  ജീവനക്കാർ മറ്റു യാത്രക്കാരെ  കയറ്റാനും ശ്രമിച്ചത്രേ.  15 കിലോമീറ്റർ ഓടി  കട്ടപ്പനയിൽ എത്തിയിട്ടും യാത്രക്കാരിയെ പിടിച്ചെഴുന്നേൽപ്പിക്കാൻ പോലും ജീവനക്കാർ തയാറായില്ല. മറ്റു യാത്രക്കരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

ഇതിനെതിരെ സംസാരിച്ച സ്ത്രീ യാത്രക്കാരെ ജീവനക്കാർ അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയുണ്ട്.

More