Friday 16 August 2019 03:20 PM IST : By സ്വന്തം ലേഖകൻ

‘ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍’; രാഹുലിനൊപ്പമുള്ള ബാല്യകാല ചിത്രങ്ങൾ ആഘോഷമാക്കി പ്രിയങ്ക!

ECAOFqGVUAETGdE

സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചാണ് രാജ്യം രക്ഷാബന്ധനും ആഘോഷിച്ചത്. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ രക്ഷാബന്ധൻ ആഘോഷിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മുതൽ ഐശ്വര്യ റായ്, അല്ലു അർജുൻ, ആലിയ ഭട്ട്, സാറ അലി ഖാൻ എന്നുവേണ്ട എല്ലാ പ്രമുഖരും രക്ഷാബന്ധൻ ഗംഭീരമായി ആഘോഷിച്ചു. 

ഈ അവസരത്തിൽ കോൺഗ്രസ് കുടുംബാംഗം പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് അതിലേറെ ശ്രദ്ധേയമായി. സഹോദരൻ രാഹുലിന് ആശംസകൾ നേർന്നുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ‘ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല, ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍’ എന്നാണ് പ്രിയങ്ക കുറിച്ചത്. 

കുറിപ്പിനൊപ്പം രാഹുലും പ്രിയങ്കയും ഒരുമിച്ചുള്ള ബാല്യകാല ചിത്രങ്ങളും പങ്കുവച്ചു. രാഹുല്‍ പ്രിയങ്കയുടെ കവിളില്‍ സ്‌നേഹത്തോടെ തലോടുന്ന ചിത്രവും പിണങ്ങിയിരിക്കുന്ന മറ്റൊരു ചിത്രവുമാണ് പ്രിയങ്ക പങ്കുവച്ചത്. എന്തായാലും പ്രിയപ്പെട്ട നേതാക്കളുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

Tags:
  • Spotlight
  • Social Media Viral