Tuesday 28 January 2020 11:20 AM IST : By സ്വന്തം ലേഖകൻ

സ്നേഹവും കരുണയും വെറും വാക്കുകൾ; ഒപ്പമുള്ളവർ എത്ര വേദനിച്ചാലും കുറ്റബോധമോ വീണ്ടുവിചാരമോ കാണില്ല! പ്രത്യേകതരം സൈക്കോപാത്തുകളെ കുറിച്ച്

psychoopp

സൈക്കോപാത്തുകളെ കുറിച്ചുള്ള ചർച്ചകൾ അങ്ങേയറ്റം കൗതുകത്തോടെ കേൾക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. യഥാർത്ഥത്തിൽ നമുക്കിടയിലും നമുക്കൊപ്പവും പിടിതരാതെ ജീവിക്കുന്ന ചില സൈക്കോപാത്തുകൾ ഉണ്ട്. പുറമെ നിന്ന് നോക്കിയാൽ ഒരു തരത്തിലും മനസ്സിലാവാത്ത, എന്നാൽ കൂടെ ഉള്ളവരെ ഊറ്റികുടിച്ച് ജീവിക്കുന്ന ഒരിനം സൈക്കോപാത്തുകളാണ് ഇവർ. ഈ വിഷയത്തിൽ സൈക്യാട്രിസ്റ്റ് തോമസ് മത്തായി ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

തോമസ് മത്തായി പങ്കുവച്ച കുറിപ്പ് വായിക്കാം; 

സൈക്കോപാത്തുകളെ കുറിച്ചുള്ള ചർച്ചകൾ എല്ലാവർക്കും ഇഷ്ടമാണ്. നാട്ടിൻപുറത്തെ ചായക്കടകളിൽ തുടങ്ങി യൂണിവേഴ്സിറ്റി ക്ലാസ്റൂമുകൾ വരെ Jack the Ripper, ചാൾസ് ശോഭരാജ്, ജോളി കൂടത്തായി ഒക്കെ ഹോട്ട് topics ആവാറുണ്ട്. Motive ഇല്ലാതെ കൊല ചെയ്യുന്നതിന്റെ psychology എന്താവും, ഇത്രയും ക്രൂരമായ ഒരു കൃത്യം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം, ഇതൊക്കെ mental health professionals വരെ നീണ്ട അവലോകനത്തിന് വിധേയമാക്കുന്നു.

എന്നാൽ ഒരു psychiatrist ആയിട്ട് work ചെയ്യുമ്പോൾ എന്നെ പലപ്പോഴും bother ചെയ്തിട്ടുള്ളത് ഇത് പോലെ extremely aggressive ആയ, murder വരെ ചെയ്യാൻ മടി ഇല്ലാത്ത, സൈക്കോപാത്തുകൾ അല്ല. മറിച്ച് വളരെ subtle ആയ, പുറമെ നിന്ന് നോക്കിയാൽ ഒരു തരത്തിലും പിടി തരാത്ത, എന്നാൽ കൂടെ ഉള്ളവരെ ഊറ്റികുടിച്ച് ജീവിക്കുന്ന ഒരിനം psychopaths ആണ്. ഒപിയിൽ നിരന്തരം കാണുന്ന നിസ്സഹായരായ മനുഷ്യരിൽ, മാനസിക സമ്മർദ്ദത്താൽ സമനില തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ചിലരുടെയെങ്കിലും ജീവിതത്തിൽ അങ്ങനെ ഒരു സൈക്കോപാത്തിന്റെ സാന്നിദ്ധ്യം വ്യക്തമായി അനുഭവപ്പെടാറുണ്ട്. അതവരുടെ parent ആവാം, ഭർത്താവ് ആവാം, ഗേൾഫ്രണ്ട് ആവാം, അടുത്ത സുഹൃത്ത് ആവാം, അങ്ങനെ ആര് വേണേലും ആവാം. ആ സൈക്കോപാത്തിനെ തിരിച്ചറിഞ്ഞ് ജീവിതത്തിൽ നിന്ന് എടുത്തു മാറ്റിക്കളയാൻ സാധിച്ചാൽ, അതവരുടെ മനോനില വളരെയധികം മെച്ചപ്പെടുത്താറുമുണ്ട്.

Superficial charm എന്നൊക്കെ പറയുന്നതിന്റെ ഉസ്താദ് ആവും ഈ കക്ഷികൾ. First time അവരെ കണ്ടത് നാം എന്നും കളറോടെ ഓർത്ത് ഇരിക്കും. അത്രയും അതിഭാവുകത്വം നിറഞ്ഞ കഥകളും, ആകാശം മുട്ടുന്ന സ്വപ്നങ്ങളും എല്ലാം സരസമായി വാ തോരാതെ സംസാരിച്ച് ആദ്യ കാഴ്ചയിൽ തന്നെ ആരെയും ഫ്‌ളാറ്റാക്കും അവർ.

എന്നാൽ പിന്നീടങ്ങോട്ട് അതേ നാവ്‌ ഉപയോഗിച്ച് കൂടെയുള്ളവരുടെ energy ഊറ്റി കുടിക്കുന്ന അവർക്ക് Energy Vampires എന്നും പേരുണ്ട്. പറഞ്ഞ് പറഞ്ഞ് രാവ് പകലാക്കാൻ ഉള്ള ആ കഴിവ് ഉപയോഗിച്ച് ഏത് തെറ്റിൽ നിന്നും അവർ രക്ഷപ്പെടും. മാത്രമല്ല യഥാർത്ഥത്തിൽ തെറ്റ് നമ്മുടെ ഭാഗത്താണെന്ന് വരുത്തി തീർക്കുകയും ചെയ്യും. അങ്ങനെ guilt അടിച്ച്, സ്വന്തം sanityയിലും judgementലും വരെ വിശ്വാസം നഷ്ടപ്പെട്ട്, ഒരു ജീവച്ഛവമായി, അവരുടെ കളിപ്പാവയായി നമ്മൾ മാറുന്നതിനെയാണ് Gaslight ചെയ്യപ്പെടുക എന്ന് പറയുന്നത്. നമ്മൾ use ചെയ്യപ്പെടുകയാണ് എന്ന യാഥാർത്ഥ്യം ചുറ്റുമുള്ള എല്ലാവർക്കും മനസ്സിലാവുമെങ്കിലും, ഗ്യാസ്‌ലൈറ്റ് ചെയ്യപ്പെട്ട ഒരു വ്യക്തി അപ്പോഴും പൂർണ്ണ വിശ്വാസത്തോടെ അകമഴിഞ്ഞ സ്നേഹത്തോടെ അവരെ പിന്തുടരുകയാണ് ചെയ്യാറുള്ളത്. അത്രയും manipulative ആണ് ഈ personalityക്കാർ.

എന്താണ് ഇവരെ ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്താണ് ഇവരുടെ core trait. It's their absolute lack of empathy towards others. പറയുമ്പോൾ മിക്കവാറും സ്നേഹം, കരുണ തുടങ്ങിയ വാക്കുകൾ ഒത്തിരി ഉപയോഗിച്ചെന്ന് വരും. എന്നാൽ അവർക്ക് അത് വെറും വാക്കുകൾ മാത്രമാണ്. ബാക്കി ഉള്ളവരുടെ വിചാരങ്ങളെയോ അവരുടെ മനസ്സിലൂടെ കടന്ന്പോയിക്കൊണ്ടിരിക്കുന്ന വികാരങ്ങളെയോ കുറിച്ച് ഒട്ടും concern ഇല്ലാത്ത അവസ്ഥ. അത് കൊണ്ട് തന്നെ മറ്റുള്ളവർക്ക് എത്ര വേദനിച്ചാലും അത് മനസ്സിലാക്കാൻ പോയിട്ട്, എന്തെങ്കിലും തരത്തിലുള്ള കുറ്റബോധമോ വീണ്ടുവിചാരമോ പോലും ഇത്തരക്കാർക്ക് അനുഭവപ്പെടാറില്ല. അങ്ങനെ തോന്നാനുള്ള Brain area അവരിൽ തീർത്തും silent ആണെന്നതാണ് സത്യം.

അങ്ങേയറ്റം self centered ആയ ഇവർ സ്വന്തം കാര്യസാധ്യത്തിനായി വളരെ calculated ആയി ഉറ്റവരെ ഉപയോഗിക്കുന്നു. അല്ലേലും vampires പണിയെടുത്ത് ജീവിക്കാറില്ലല്ലോ. കാര്യം നടക്കാതെ വരുമ്പോൾ കാണിക്കുന്ന emotional പൊട്ടിത്തെറികളും സ്വയം victim കളിക്കലും ഒക്കെ ഇവരുടെ manipulativenessന്റെ ഭാഗം തന്നെ. നമ്മൾ ഒത്തിരി സ്നേഹത്തോടെ കരുതുന്നവർ നമ്മളുടെ വികാരങ്ങളോട് തികച്ചും cold ആയി പ്രതികരിക്കുന്നത് ആണ് ഇതിൽ ഏറ്റവും വേദനാജനകം.

മനഃപൂർവം ചെയ്യുന്നതല്ല ഇതൊന്നും എന്ന് കൂടെ നാം മനസ്സിലാക്കണം. ഇതവരുടെ personalityയുടെ ഭാഗമാണ്. ഒരു disorder ആണ്, അവർക്ക് പോലും insight ഇല്ലാത്ത ഒരു disorder. അതിൽ genetic factors വരെ involved ആണ്. We can't blame them entirely for something they have no control over right. എന്ന് വച്ച് നിങ്ങൾ ഇതെല്ലാം സഹിക്കണം എന്നല്ല. സ്നേഹം കൊണ്ട് അവരെ മാറ്റി എടുക്കൽ ഒന്നും നടക്കുന്ന കാര്യമല്ല. അവർ നിങ്ങളെ drain out ചെയ്ത് കഴിഞ്ഞാൽ അടുത്ത ആളിലേക്ക് നീങ്ങും. അങ്ങനെയാണ് അവർ ജീവിക്കാൻ പോകുന്നത്, മാത്രമല്ല ഒരു രീതിയിലും ഈ ചെയ്യുന്ന കാര്യങ്ങൾ അവരുടെ മനസ്സാക്ഷിയെ ബാധിക്കുകയും ഇല്ല. 

എന്നാൽ നിങ്ങൾ ഓർക്കും, അവർ മനസ്സിൽ ഏൽപ്പിച്ച ഓരോ മുറിവും നിങ്ങളെ haunt ചെയ്യും. രണ്ടാം ക്ലാസ്സിൽ വച്ചുണ്ടായ ഒരു അനുഭവത്തെ കുറിച്ച് അടുത്തിടെ എന്റൊരു സുഹൃത്ത് പറഞ്ഞു. അറിയാതെ ക്ലാസ്സിൽ വച്ചു നിക്കറിൽ മൂത്രമൊഴിച്ച അവനെ, ക്ലാസ്സിന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തി എല്ലാ കുട്ടികളെയും കൊണ്ട് കൂവിച്ചു അത്രേ ക്ലാസ്സിലെ അദ്ധ്യാപിക. ഒരു psychopath നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത് ഒരു ടീച്ചറുടെയോ ഡോക്ടറുടെയോ രൂപത്തിൽ പോലും ആവാം. Depending upon the nature of contact and depth of your relationship, അവരുണ്ടാക്കുന്ന traumaയിൽ നിന്ന് recover ചെയ്യാൻ മാസങ്ങളോ വർഷങ്ങൾ വരെയോ എടുക്കാം. അതുകൊണ്ട് ഇന്ന് തൊട്ട് തുടങ്ങിക്കോളു, start getting away from them for the sake of your own mental health.

Tags:
  • Spotlight
  • Social Media Viral