Wednesday 18 September 2019 11:55 AM IST : By സ്വന്തം ലേഖകൻ

പി വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കിൽ തട്ടിക്കൊണ്ടുപോകും; 70 വയസ്സുകാരന്റെ നിവേദനം വായിച്ചു ഞെട്ടി കലക്ടർ!

pv-sindhu77jhj

പൊതുജനങ്ങളുടെ പരാതികൾ കേട്ട് അപേക്ഷ സ്വീകരിക്കുന്ന പ്രതിവാര യോഗത്തിൽ കലക്ടറെ ഞെട്ടിച്ചു കൊണ്ടൊരു നിവേദനം.  തമിഴ്‌നാട് രാമനാഥപുരം ജില്ലാ ഭരണകൂടത്തിനാണ് വിചിത്ര നിവേദനം ലഭിച്ചത്. ലോക ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70 വയസ്സുകാരൻ നിവേദനം നൽകുകയായിരുന്നു. നിവേദനം വായിച്ച കലക്ടർ ഞെട്ടി. 

സിന്ധുവിനെ വിവാഹം കഴിക്കണമെന്നും അതിന് സാധ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും നിവേദനത്തിൽ പറയുന്നു. രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് വിചിത്ര ആവശ്യമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.

സിന്ധുവിന്റെ ചിത്രത്തോടൊപ്പം മലൈസാമിയുടെ ചിത്രവും ഇയാൾ നിവേദനത്തിനൊപ്പം നൽകി. 24 വയസ്സുകാരിയായ സിന്ധുവിന്റെ കരിയറിൽ താൻ പ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു. 2004 ഏപ്രില്‍ നാലിനാണ് തന്റെ ജനനമെന്നും 16 വയസ്സ് മാത്രമാണ് പ്രായമെന്നും മലൈസാമി അവകാശപ്പെട്ടു. 

Tags:
  • Spotlight