Wednesday 29 July 2020 03:08 PM IST : By കെ. മഹാദേവൻ

റഫാൽ പറന്നുയരുമ്പോൾ കേരളത്തിനും അഭിമാന നിമിഷം; ചരിത്രത്തിലേക്ക് വിവേക് വിക്രമിന്റെ ടേക്ക് ഓഫ്

rafale-pilots ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട റഫാൽ വിമാനങ്ങളുടെ പൈലറ്റുമാർ. ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രം. വലതു നിന്നു രണ്ടാമതു നിൽക്കുന്നതാണു വിങ് കമാൻഡർ വിവേക് വിക്രം.

ഫ്രാൻസിൽ നിന്ന് ഇന്ത്യൻ മണ്ണിലേക്ക് ഇന്ന് റഫാൽ യുദ്ധ വിമാനം പറന്നിറങ്ങുമ്പോൾ  ഏറ്റുമാനൂരിനും അഭിമാനനിമിഷം. യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാളായ വിങ് കമാൻഡർ വിവേക് വിക്രം ഏറ്റുമാനൂർ സ്വദേശിയാണ്. യുദ്ധ വിമാനം പറത്തുന്നതിൽ ഏറ്റവും മികവു പുലർത്തുന്നവരെയാണ് ഇത്തരം നിർണായക ദൗത്യങ്ങൾക്ക് ചുമതലപ്പെടുത്തുക.

ഒരു വർഷം മുൻപേ വിവേക് വിക്രം ഉൾപ്പെടെയുള്ളവരുടെ സംഘം ദൗത്യത്തിനായി ഫ്രാൻസിലേക്കു പുറപ്പെട്ടിരുന്നു. ഹരിയാന അംബാല എയർഫോഴ്സ് സ്റ്റേഷനിലാണ് ആദ്യ ബാച്ച് റഫാൽ വിമാനമെത്തുക. മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഇരട്ടാനയിൽ ആർ. വിക്രമൻ നായരുടെയും റബർ ബോർഡ് മുൻ ഉദ്യോഗസ്ഥ കുമാരിയുടെയും മകനാണ് വിങ് കമാൻഡർ വിവേക് വിക്രം. 

More