Monday 17 May 2021 10:50 AM IST : By സ്വന്തം ലേഖകൻ

'ടൗട്ടെ' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ ഇന്ന് മഴ കുറയും, ജാഗ്രത തുടരാൻ നിർദേശം

taukkk44gfhhh

'ടൗട്ടെ' ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിൽ ഇന്നും മഴ തുടരും. അതിനാൽ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റ് 'ടൗട്ടെ' മുംബൈ തീരത്തേക്ക് അടുക്കുന്നു. ഇന്നു രാത്രി 8 ന് ശേഷം ഗുജറാത്തിൽ കര കയറും. ഗുജറാത്ത്, മുംബൈ ഇന്ന് കനത്ത മഴയും കാറ്റും. 

കേരളത്തിലും കർണാടകയിലും മഴ കുറയും. കേരളത്തിൽ ദീർഘമായ ഇടവേളകൾക്ക് ശേഷം ഒറ്റപ്പെട്ട മഴ ഉണ്ടാകും. തെക്ക്, മധ്യ ജില്ലകളിൽ മഴക്ക് ശമനമുണ്ടാകും. വടക്ക്  മഴക്ക് ഇന്നലത്തെ ശക്തിയോ ദൈർഘ്യമോ ഉണ്ടാകില്ല. 

Tags:
  • Spotlight