Thursday 09 April 2020 10:52 AM IST

ജലം അമൂല്യമാണെന്ന് പറഞ്ഞാൽ പോരാ, സമ്പാദിക്കാനും പഠിക്കണം ; വേനല്‍ മഴ പാഴാക്കാതിരിക്കാനിതാ ചില ടിപ്സുകൾ

Ajit Abraham

Assistant Editor

edited-

ഒരു തുള്ളി ജലം ലാഭിക്കുന്നത് ഒരു തുള്ളി വെള്ളം സൃഷ്ടിക്കുന്നതിനു തുല്യമാണ്.  വെള്ളത്തിന്‍റെ  കാര്യത്തില്‍  ആര്‍ഭാടം   ഒഴിവാക്കുക എന്നതു മാത്രമല്ല വെള്ളം സമ്പാദിക്കുക കൂടി ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോൾ. വേനല്‍ മഴ കിട്ടുന്ന ഇൗ ദിവസങ്ങളില്‍ തന്നെ വെള്ളം സംരക്ഷിക്കാനുള്ള ശ്രമങ്ങളും നമ്മളെല്ലാവരും ഒരേ മനസ്സോടെ നടപ്പാക്കണം.

1. പാഴാകുന്നത്  കുറയ്ക്കല്‍ ആദ്യ പടി ജീവിത ശൈലിയില്‍ ചില നിയന്ത്രണങ്ങള്‍ ശീലിക്കുകയാണ്  വെള്ളം സംരക്ഷിക്കുന്നതിന്റെ ആദ്യ പടി. പല്ല് ബ്രഷ് ചെയ്യുകയും  മുഖം കഴുകുകയും ചെയ്യുന്ന അവസരങ്ങളില്‍  വെള്ളം മഗ്ഗില്‍ ശേഖരിച്ച് ഉപേയാഗിക്കുക.രാവിലെ പല്ല് ബ്രഷ് ചെയ്യുമ്പോൾ ഓരോ കുടുംബാംഗവും രണ്ടു മിനിറ്റ്  ടാപ്പ് തുറന്നു വിട്ടാല്‍ കേരളത്തിന്‍റെ സാഹചര്യത്തില്‍ ഒരു വീട്ടിൽ ശരാശരി 20 ലീറ്റര്‍ ജലം പാഴാകും.

2.  വാഹനം കഴുകുക, പൂന്തോട്ടം നനയ്ക്കുക തുടങ്ങിയവയ്ക്ക് ഹോസ് ഉ പയോഗിക്കുന്ന രീതിയില്‍ കഴിവതും മാറ്റം വരുത്തുക.  ബക്കറ്റു  ഉപയോഗിച്ച് വെള്ളം ചെലവഴിച്ചാല്‍  ശരാശരി 50 ശതമാനം ലാഭിക്കാം. കാര്‍ കഴുകാന്‍  500 ലീറ്റര്‍ ചെലവാക്കുന്ന ആള്‍ 250 ലീറ്റര്‍ ലാഭിക്കുന്നത് ചെറിയ കാര്യമല്ല. കൂടാതെ വൈദ്യുതി ചാര്‍ജിലും ഗണ്യമായ കുറവു വരുമ്പോള്‍ സാമ്പത്തിക ലാഭവും ഉയരും.

3. കുളിയുടെ  കാര്യത്തില്‍  ഷവര്‍ പ്രയോഗിക്കുന്നതാണ്  ബക്കറ്റുപേയാഗിക്കുന്നതിനേക്കാള്‍  ലാഭകരം. ദേഹമാസകലം വെള്ളത്തിന്‍റെ  സ്പ്രേ  കിട്ടുന്നതിനാല്‍   പെട്ടെന്നു തൃപ്തിയാകും. കുറച്ചു വെള്ളത്തില്‍ കൂടുതല്‍ ഉന്‍േമഷം.

4. ടാപ്പുകളില്‍ വെള്ളത്തിന്റെ  ഒഴുക്ക് നിയന്ത്രിക്കുന്ന കണ്‍ട്രോളര്‍ ( നോസില്‍)  ഘടിപ്പിച്ചാല്‍ വെള്ളം പാഴാകുന്നതു  കുറയ്ക്കാം.

5. വെള്ളത്തിന്റെ പുനരുപയോഗം ഏറെ ഗുണം ചയ്യും. വസ്ത്രങ്ങളിൽ നിന്ന് ഡിറ്റര്‍ജന്‍റ്  നീക്കിയ വെള്ളം   ഉപയോഗിച്ചു  തറ വൃത്തിയാക്കാം.

മഴ വെള്ളം സംഭരിക്കാം

മഴക്കുഴിയാണ് മണ്ണിൽ ഈർപ്പം നിലനിർത്താനുള്ള ചെലവു കുറഞ്ഞ ലളിതമായ രീതി. ഒരു മീറ്റർ നീളം, ഒരു മീറ്റർ വീതി, ഒരു മീറ്റർ ആഴം ഉള്ള മഴക്കുഴി. ഇത് നമുക്ക് സ്വയം ചെയ്യാം. കിണറിൽ നിന്ന് 6 മീറ്റർ എങ്കിലും അകലത്തിൽ വേണം കുഴിയെടുക്കാൻ. കുഴിക്ക് മൂടിയും വയ്ക്കണം.

കുഴിക്കുമ്പോൾ കളിമണ്ണ് ഉണ്ടെങ്കിൽ അത് നീക്കം ചെയ്യണം.മെറ്റൽ മുക്കാൽ ഇഞ്ച് കനത്തിൽ നിരത്തി, അതിനു മുകളിൽ മണൽ, ചിരട്ടക്കരി, വീണ്ടും മണൽ, ഏറ്റവും മുകളിൽ മെറ്റൽ എന്ന രീതിയിൽ പാളികളായി നിരത്തുക.മഴക്കുഴികളിൽ വീണടിയുന്ന മണ്ണ്, കല്ല്, കമ്പ് തുടങ്ങിയവ ഇടക്കിടെ നീക്കുകയും വേണം.

Tags:
  • Spotlight