Wednesday 30 December 2020 01:28 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ സംസ്ക്കാരത്തിനു ശേഷം തളർന്നുവീണ് ആശുപത്രിയിൽ; രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ!

trivandrum-ranjith.jpg.image.845.440

നെയ്യാറ്റിൻകര ദമ്പതികൾ തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ മാതാവിന്റെ സംസ്‌ക്കാരത്തിനു ശേഷം തളർന്നിരുന്ന രാജന്റെ ഇളയ മകൻ രഞ്‌ജിത്ത്‌ കുഴഞ്ഞു വീണു. തുടർന്ന്‌ രഞ്ജിത്തിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപരയോടെയാണു സംഭവം.

നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന്‌ പറഞ്ഞശേഷം ബോധക്ഷയമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല. ആഹാരം കഴിക്കാത്തതിന്റെ പ്രശ്‌നമാകാം ബോധക്ഷയത്തിനു കാരണമെന്നു ഡോക്‌ടർമാരും പറഞ്ഞു. ആശുപത്രിയിൽ നിരീക്ഷണത്തിലാണ്‌.

Tags:
  • Spotlight