Saturday 14 December 2019 10:05 AM IST : By സ്വന്തം ലേഖകൻ

പ്രണയം നിറച്ച് വീണ്ടും റാമും ഗൗരിയും; വൈറൽ സേവ് ദ ഡേറ്റിന്റെ വിഡിയോ പുറത്ത്

rg-sd

സോഷ്യൽ മീഡിയയിലെ സേവ് ദ ഡേറ്റ് തരംഗം ഇനിയും അവസാനിച്ചിട്ടില്ല. പ്രേക്ഷകർ ഏറ്റെടുത്ത സേവ് ദ ഡേറ്റ് ഫൊട്ടോഷൂട്ടിൽ ഏറ്റവും റാം ഗൗരി എന്നിവരുടെ പ്രണയ നിമിഷങ്ങളായിരുന്നു. ഇരുവരുടേയും സേവ് ദ് ഡേറ്റ് ചിത്രങ്ങൾ ഞൊടിയിട കൊണ്ടാണ് സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ഫോട്ടോഷൂട്ടിനെതിരെ ഭിന്നാഭിപ്രായങ്ങളും ഉയർന്നിരുന്നു.

സിനിമയിലെ റൊമാന്റിക് രംഗങ്ങൾ തോൽക്കുന്ന ആ പ്രണയ നിമിഷങ്ങൾക്കു പിന്നാലെ ഇപ്പോഴിതാ സേവ് ദ ഡേറ്റ് വിഡിയോയും പുറത്തിറങ്ങിയിരിക്കുകയാണ്. പിനാക്കിൾ ഇവന്റ് പ്ലാനേഴ്സ് ആണ് ആ മനോഹര നിമിഷങ്ങളെ ക്യാമറയിലാക്കിയത്. പ്രണയാർദ്രമായ നിമിഷങ്ങളാണ് വിഡിയോയിൽ. ഫോട്ടോകൾ പോലെ തന്നെ വിഡിയോയും ഇപ്പോൾ വൈറലാകുകയാണ്.

sd-1
sd-4
sd-7