Monday 10 September 2018 03:07 PM IST : By സ്വന്തം ലേഖകൻ

ആഹ്വാനം ചെയ്ത ബന്ദും ഹര്‍ത്താലുമൊന്നും വിനയായില്ല; പ്രതിപക്ഷ നേതാവിന്റെ മകന്റെ വിവാഹനിശ്ചയം കഴിഞ്ഞു (ചിത്രങ്ങൾ)

chennithalason3

ആഹ്വാനം ചെയ്ത ബന്ദും ഹര്‍ത്താലുമൊന്നും വിനയായില്ല, പ്രതിപക്ഷ നേതാവിന്റെ മകന്റെ വിവാഹനിശ്ചയം ഗംഭീരമായി തന്നെ നടന്നു. രമേശ് ചെന്നിത്തലയുടെ മകൻ ഡോക്ടർ രോഹിത്തിന്റെയും എറണാകുളം വൈറ്റില സ്വദേശി ശ്രീജ ഭാസിയുടെയും വിവാഹനിശ്ചയമാണ് ഇന്ന് കൊച്ചി അവന്യു സെന്ററിൽ നടന്നത്. വ്യവസായിയായ ഭാസിയുടെയും ജയലക്ഷ്മിയുടെയും മകളാണ് ശ്രീജ ഭാസി.

രോഹിത്ത് അമൃത ആശുപത്രിയിലെ ഡോക്ടറാണ്. ശ്രീജ അമേരിക്കയിലാണ് ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നത്. വിവാഹനിശ്ചയം മുൻകൂട്ടി തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തല ഡിസിസി ഓഫീസിൽ നിന്നും സ്കൂട്ടറിലാണ് വേദിയിൽ എത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം കാറിലെത്തിയാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. ചിത്രങ്ങൾ കാണാം;

1.

chennithalason8

2.

chennithalason6

3.

chennithala-son1

4.

chennithalason5

5.

chennithalason2