Tuesday 19 June 2018 03:03 PM IST : By സ്വന്തം ലേഖകൻ

മറ്റുള്ളവരുടെ വിഡിയോകൾ ഡൗണ്‍ലോഡ് ചെയ്ത് സ്വന്തം പേജിലും പ്രൊഫൈലിലും അപ്‍ലോഡ് ചെയ്യുന്നവര്‍ അറിയാൻ!

ratheesh-r-menon-video

നല്ലൊരു വിഡിയോ ഫെയ്‌സ്ബുക്കിൽ കണ്ടാൽ അത് തന്റേതാക്കി, അപ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ അതിനെത്തുടർന്നുണ്ടാകുന്ന ഭവിഷ്യത്തുകളും നിങ്ങൾ അറിഞ്ഞിരിക്കണം. ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്യുന്ന വിഡിയോകൾ ഡൗണ്‍ലോഡ് ചെയ്ത് സ്വന്തം പേജിലും പ്രൊഫൈലിലും അപ് ലോഡ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഫെയ്സ്ബുക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് രതീഷ് ആർ മേനോൻ. ഇദ്ദേഹം പറയുന്നതിങ്ങനെ;

"മറ്റുള്ളവരുടെ വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സ്വന്തം പേജിലും പ്രൊഫൈലിലും അപ് ലോഡ് ചെയ്യുന്നവര്‍ അറിയുക. നിങ്ങള്‍ വിഡിയോ അപ് ലോഡ് ചെയ്താല്‍ ആ നിമിഷം തന്നെ വിഡിയോയുടെ യദാര്‍ത്ഥ ഉടമയ്ക്ക് അതറിയാനുള്ള സൗകര്യം ഫേസ്ബുക്കിലും യൂട്യൂബിലുമുണ്ട്. ഇതെന്റെ ഇന്നലത്തെ വിഡിയോ ഡൗണ്‍ലോഡ് ചെയ്ത് അപ് ലോഡ് ചെയ്യപ്പെട്ടതിന്റെ അത്തരത്തിലുള്ള വിവരമാണ്.

വി​‍ഡിയോയുടെ ഉടമയയ്ക്ക് ആ വിഡിയോ ടേക്ക് ഡൗണ്‍ ചെയ്യിക്കാം. നിങ്ങള്‍ക്ക് 48 മണിക്കൂര്‍ സസ്പെന്റ് കിട്ടുകയും ചെയ്യും. ഞാനത് ചെയ്യാറില്ല. കാരണം അറിവുകള്‍ മറ്റുള്ളവര്‍ അറിയാനായി പോസ്റ്റ് ചെയ്യുന്നതാണല്ലോ. എന്നു കരുതി എല്ലാവരും അങ്ങിനെ ആവണമെന്നില്ല ചിന്തിക്കുക. അതിനാല്‍ മറ്റുള്ളവരുടെ കണ്ടന്റുകള്‍ അപ് ലോഡ് ചെയ്യാതെ ഷെയര്‍ ചെയ്യുക. 3 തവണ കോപ്പിറൈറ്റ് ബ്ലോക്ക് (സ്ട്രൈക്ക്) കിട്ടിയാല്‍ പേജ് / പ്രൊഫൈല്‍/ യൂട്യൂബ് ചാ​‍നല്‍ ഒരിക്കലും തിരികെ എടുക്കാനാവാത്തവിധം ഡിലീറ്റാക്കപ്പെടും എന്നും അറിയുക."