Friday 14 June 2019 05:27 PM IST : By സ്വന്തം ലേഖകൻ

ജീവിതത്തിലെ വിലപ്പെട്ട സമ്മാനം; ഈ ‘വനിത’ എന്റെ ഹൃദയത്തോട് ചേർക്കുന്നു; രമ്യ ഹരിദാസ്

remya-cover

‘ഒരു ജന്മം മുഴുവനേക്കുമുള്ള ഓർമ്മ...ജീവിതത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനം...അതേ ഈ വനിത ഞാനെന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ചേർത്ത് വയ്ക്കുകയാണ്.’ വനിതയുടെ വനിതയുടെ കവർ ഫോട്ടോ നെഞ്ചോട് ചേർത്ത് രമ്യാ ഹരിദാസ് ഇതു പറയുമ്പോൾ നിറഞ്ഞ ചാരിതാർത്ഥ്യം കാണാം മുഖത്ത്.

r2

യുവത്വത്തിന്റെ പ്രസരിപ്പും പെൺമയുടെ കരുത്തും കൈമുതലാക്കി ലോക്സഭയിൽ കേരളത്തിന്റെ ഭാഗധേയം നിർണയിക്കാൻ രമ്യ എത്തിയതിനു പിന്നാലെയാണ് വനിതയുടെ ഈ സർപ്രൈസ്. വനിത ജൂൺ രണ്ടാം ലക്കത്തിലാണ് രമ്യാ ഹരിദാസ് മുഖചിത്രമായി വന്നിരിക്കുന്നത്. പാലക്കാട് വടവന്നൂർ പഞ്ചായത്തിലെ സത്രം എന്ന സ്ഥലത്ത് നൽകിയ സ്വീകരണ ചടങ്ങുകൾക്കിടെയാണ് തന്റെ മുഖ ചിത്രത്തോടു കൂടിയ വനിത രമ്യയുടെ കൈകളിൽ എത്തിയത്.

r3

ചിത്രങ്ങൾ മനോഹരമായിട്ടുണ്ട്. വനിത കണ്ടിട്ട് വിളിച്ചവരെല്ലാം പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഇതൊക്കെ സംഭവിക്കുമ്പോൾ ഒരുപാട് സന്തോഷം. വനിത കണ്ട് ഏറ്റവും ആദ്യം അഭിനന്ദിച്ചത് എംഎൽ എ അനിൽ അക്കരയാണ്. പിന്നീട് പ്രവർത്തകരെല്ലാം വിളിച്ചു. എന്റെയൊക്കെ ചെറുപ്പം മുതലേ ഏറ്റവും പ്രിയപ്പെട്ട മാസികയാണ് വനിത. അതിന്റെ കവർചിത്രമായി വരുമെന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടേയില്ല. നന്ദി, എന്നെ ജയിപ്പിച്ചവർക്കും പിന്തുണച്ചവർക്കും പിന്നെ പ്രിയപ്പെട്ട വനിതയ്ക്കും.– നിറഞ്ഞ മനസോടെ രമ്യയുടെ നന്ദി വാക്കുകൾ.

r8

രമ്യയുടെ വിശേഷങ്ങൾ ജൂൺ രണ്ടാം ലക്കം വനിതയിൽ വായിക്കാം.

കൂടുതൽ ചിത്രങ്ങൾ കാണാം;

1.

r8

2.

r6

3.

r5

4.

r7

5.

r1

6.

r4