Wednesday 23 June 2021 04:48 PM IST : By സ്വന്തം ലേഖകൻ

10 മാസം ഒളിപ്പിച്ചു, രേഷ്മയുടെ നിറവയര്‍ ഭര്‍ത്താവു പോലും കണ്ടില്ല: കുളിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു

reshma-kollam

ഗര്‍ഭിണിയാണെന്ന വിവരം 10 മാസം ഒളിച്ചുവച്ച രേഷ്മ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതും മാസങ്ങളോളം മറച്ചുവച്ചു. ഒടുവില്‍ രക്തബന്ധത്തിന്റെ കണ്ണി തെളിഞ്ഞ ശാസ്ത്രീയ പരിശോധനയ്‌ക്കൊടുവില്‍ ജയിലിലാകുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വച്ചാണു ഭര്‍ത്താവ്, 3 വയസ്സുള്ള മകള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പം രേഷ്മ കഴിഞ്ഞത്. ഒന്നോ രണ്ടോ ചെറിയ മുറികള്‍ മാത്രമുള്ള വീട്. സമീപത്തും വീടുകള്‍ ഉണ്ട്.

'ഇത്തരം ചുറ്റുപാടില്‍ പൂര്‍ണ ഗര്‍ഭാവസ്ഥയില്‍ പോലും എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ടു നടന്ന ശേഷം കുളിമുറിയില്‍ പ്രസവിച്ചു കുഞ്ഞിനെ ഉപേക്ഷിച്ചത് സിനിമാക്കഥകളെ വെല്ലുന്ന തരത്തിലാണെന്നു പൊലീസ്. ഒരേ മുറിയില്‍ കഴിഞ്ഞ ഭര്‍ത്താവ് പോലും വിവരം അറിഞ്ഞില്ലെന്നതു പൊലീസ് അപ്പാടെ വിശ്വസിച്ചിട്ടില്ല. സംഭവദിവസം പുലര്‍ച്ചെ പുറത്തു പൂച്ച കരയുന്ന പോലുള്ള ശബ്ദം കേട്ടിരുന്നുവെന്നു വിഷ്ണു നേരത്തേ പൊലീസിനു മൊഴി നല്‍കിയിരുന്നു.

ഒരു ദിവസമെങ്കിലും കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിനാണു കടുംകൈ ചെയ്തതെന്നും രേഷ്മ പൊലീസിനു മൊഴി നല്‍കി. കുഞ്ഞിനെ കണ്ടെത്തിയതറിഞ്ഞു പൊലീസ്, നാട്ടുകാര്‍, ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ സംഘം, ശാസ്ത്രീയ അന്വേഷണം സംഘം, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ സംശയത്തിന്റെ നേരിയ കണിക പോലും ഇല്ലാതെ രേഷ്മ അഭിനയിച്ചു.ചിരി നിറഞ്ഞ ചിത്രങ്ങളാണ് വീടിന്റെ ചുവരുകള്‍ നിറയെ; വിസ്മയയ്ക്കായി കരയുന്നു ആ വീട്ചിരി നിറഞ്ഞ ചിത്രങ്ങളാണ് വീടിന്റെ ചുവരുകള്‍ നിറയെ; വിസ്മയയ്ക്കായി കരയുന്നു ആ വീട്‌സംഭവം കഴിഞ്ഞ് 3 ആഴ്ചകള്‍ക്ക് ശേഷം രേഷ്മ ഉള്‍പ്പെടെ ഏതാനും സ്ത്രീകളെ ഗൈനക്കോളജിസ്റ്റുകള്‍ പരിശോധിച്ചു. എന്നാല്‍ പ്രസവിച്ചു 2 ആഴ്ചയ്ക്കുള്ളില്‍ നടത്തുന്ന പരിശോധനയില്‍ മാത്രമേ പ്രസവം നടന്നതു കണ്ടെത്താനാകു എന്നതും രേഷ്മയ്ക്ക് സഹായകമായി. പിന്നീട് കോടതിയുടെ അനുമതിയോടെയാണു ഡിഎന്‍എ പരിശോധന നടത്തിയത്.

More