Monday 24 September 2018 11:37 AM IST : By സ്വന്തം ലേഖകൻ

’പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ... ആ നാട്ടില്‍ പുഴയുണ്ടാര്‍ന്നേ...’; ഉള്ളുപൊള്ളിച്ച് രശ്മിയുടെ പാട്ട്

resmi-sateesh1

"പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ... ആ നാട്ടില്‍ പുഴയുണ്ടാര്‍ന്നേ..." എന്നുതുടങ്ങുന്ന ഉള്ളുപൊള്ളിക്കുന്ന പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗായിക രശ്മി സതീഷിന്റെ ശബ്ദത്തിലൂടെ പുറത്തുവന്ന ഗാനം ഇതിനോടകം ശ്രദ്ധേയമായി. മാസങ്ങൾക്ക് മുൻപ് യുഎഇയിൽ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരനായ സുഹൃത്ത് ഷംസു വഴിയാണ് ഈ പാട്ടിന്റെ ഓഡിയോ രശ്മിക്ക് ലഭിക്കുന്നത്.

അക്കാലത്ത് പാട്ടിന്റെ രചയിതാവിനെ കുറെ അന്വേഷിച്ചെങ്കിലും തനിക്ക് കണ്ടെത്താനായില്ലെന്നും, പിന്നീട് യുഎഇയിലെ എഫ് എം ചാനലിൽ ജോലി ചെയ്യുന്ന മുഹാദ് വെമ്പായത്തിന്റെ വരികൾക്ക് സെബി നായരമ്പലം സംഗീതം ചെയ്യുകയായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞെന്നും രശ്മി പറയുന്നു. ഗാനം കേൾക്കാം;