Monday 03 September 2018 12:22 PM IST : By സ്വന്തം ലേഖകൻ

അതിഥികളെ സ്വാഗതം ചെയ്യുന്നതു മുതല്‍ റൂമിലേക്കെത്തിക്കുന്നതുവരെ ദിനോസറുകൾ; അറിയാം ഈ വിചിത്രമായ ഹോട്ടലിന്റെ കഥ: വിഡിയോ കാണാം

robo-2

ഈശ്വരാ ജപ്പാനിലൊക്കെ ഇപ്പോൾ ഇങ്ങനെയാണോ ? സംശയം ന്യായമാണെന്നു തോന്നും ഈ വാർത്ത അറിഞ്ഞാൽ. കാരണം എന്തെന്നോ, ജപ്പാനിലെ പ്രശസ്തമായ ഒരു ഹോട്ടലിൽ അതിഥികളെ സ്വീകരിക്കുന്നത് ദിനോസറുകളാണ്. അതായത് ദിനോസർ റോബോട്ട്. ടോക്യോയിലെ ഹെന്‍ നാ ഹോട്ടലിലാണ് അതിഥികളെ സ്വീകരിക്കാന്‍ റിസപ്ഷനിൽ റോബോട്ടുകളെ ഉപയോഗിച്ചിരിക്കുന്നത്. ഹെന്‍ നാ എന്നാല്‍ ജപ്പാനിൽ ‘അപരിചിതം’ എന്നാണ് അർത്ഥം. ഇവിടെ അതിഥികളെ സ്വാഗതം ചെയ്യുന്നതു മുതല്‍ റൂമിലേക്കെത്തിക്കുന്നതുവരെ റോബോട്ടുകളാണ്. മൊത്തത്തിൽ ഒരു ജുറാസിക് പാർക്ക് ഫീൽ.

ഇവിടെ ദിനോസറിനോട് സംസാരിക്കാൻ ജപ്പാനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ ഭാഷകളിൽ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ഹെന്‍ നാ ഹോട്ടലിലെ ഈ റോബോട്ടുകള്‍ അതിഥികള്‍ക്ക് ആദ്യമൊരു പരിഭ്രമമുണ്ടാക്കുമെങ്കിലും പിന്നെയത് കൗതുകത്തിന് വഴിമാറും. 2015-ല്‍ നാഗസാക്കിയിലാണ് ഹെന്‍ നാ ഹോട്ടല്‍ തുടങ്ങുന്നത്. ലോകത്തിലെ ആദ്യത്തെ റോബോട്ട് സ്റ്റാഫുകള്‍ കൈകാര്യം ചെയ്യുന്ന ഹോട്ടലും ഒരുപക്ഷേ ഇതായിരിക്കാം. റോബോട്ട് സംവിധാനത്തിലൂടെ തൊഴിലാളി ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ സഹായിക്കുന്നുണ്ടെന്നാണ് ഹോട്ടല്‍ അധികൃതർ പറയുന്നത്.