Tuesday 18 June 2019 03:55 PM IST : By സ്വന്തം ലേഖകൻ

എജ്ജാതി എനർജിയാ കൊച്ചേ...! സായ് പല്ലവിയോട് കട്ടയ്ക്ക് നിൽ‌ക്കുന്ന ഡാൻസ്; ഈ വെഡ്ഡിംഗ് വിഡിയോ അതുക്കും മേലെ

rb

യുവാക്കളിലെ റൗഡി ബേബി ഫീവർ ഇനിയും വിട്ടു പോയിട്ടില്ല. ധനുഷും സായ് പല്ലവിയും തകർത്താടിയ മാരി 2വിലെ ഗാനം 528 മില്യണിനു പുറത്ത് കാഴ്ചക്കാരുടെ ഹൃദയം കവർന്നതായിരുന്നു പോയ വാരത്തിലെ വലിയ വിശേഷം. അവിടെയും തീർന്നില്ല കഥ, ടിക് ടോക്കിലും വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എന്നു വേണ്ട എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും പൂത്തമരം കണക്കെ നിറഞ്ഞു തുളുമ്പി നിൽപ്പുണ്ട് നമ്മുടെ റൗഡി ബേബി. അത്രമേൽ യുവപ്രേക്ഷകരുടെ ഹൃദയത്തിൽ കുടിയേറിയിരിക്കുന്നു ഈ തമിഴ്ഗാനം.

സോഷ്യൽ മീഡിയയും കടന്ന് റൗഡി േബബി ഗാനം വെഡ്ഡിംഗ് വിഡിയോയിൽ ഇടംപിടിച്ചപ്പോഴും കണ്ടു വെറൈറ്റിക്കു മേലുള്ള വെറൈറ്റികൾ. എന്നാൽ ഇതു വരെ കണ്ട വെറൈറ്റി റൗഡി ബേബി കാഴ്ചകളിൽ നിന്നും ഒരുപിടി മേലെ നിൽക്കുന്നൊരു വിവാഹ വിഡിയോ കാഴ്ചക്കാരുടെ മനം കവരുകയാണ്. കുസൃതിയും പ്രണയവും സമം ചാലിച്ച പ്രകടനവുമായി കല്യാണപ്പെണ്ണ് തന്നെയാണ് രംഗം കീഴടക്കുന്നത്. ഒറിജിനൽ റൗഡി ബേബിയിൽ സായ് പല്ലവിയാണ് കഥ കൊണ്ടു പോയതെങ്കിൽ ഇവിടെ കല്യാണപ്പെണ്ണാണ് താരം. അമ്മാതിരി എനർജിയാണ് കല്യാണപ്പെണ്ണ് പ്രകടപ്പിച്ചിരിക്കുന്നത്.

‘അയാളിവിടെ തളർന്ന് ഉറങ്ങുകയാണ്; നിങ്ങൾ പറയുന്നതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്’: വിഡിയോ

ഇനിയും ഒന്നും അറിഞ്ഞിട്ടില്ല സജീവ്! പ്രിയപ്പെട്ടവൾ പോയതറിയാതെ അയാൾ നാളെയെത്തും

‘ഓർമയുണ്ടോ ഈ മുഖം’ ? അമ്പമ്പോ... വമ്പന്‍ മാറ്റം...! ‘ഹലോ’ നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

‘ജീവനുണ്ടെന്നതിന്റെ തെളിവ് ഇടയ്ക്കിടെയുള്ള അവളുടെ ഞരക്കം മാത്രം’; അപൂർവരോഗത്തിൽ പിടഞ്ഞ് 19കാരി; കനിവ് കാത്ത് കുടുംബം

തിരുവനന്തപുരം സ്വദേശിനി അശ്വിനിയും കോഴിക്കോട് സ്വദേശി അക്ഷയുമാണ് കഥയിലെ നായികയും നായകനും. തൃശൂർ ചാലക്കുടിയിലുള്ള ‘പിക്സ് ലാൻഡ് വെഡ്ഡിങ്’ ആണ് ഈ വെറൈറ്റി റൗഡി ബേബിക്കു പിന്നിൽ. ‘റൗഡി ബേബി ലിപ്പ് ഡപ്പ്’ വെഡ്ഡിങ് വിഡിയോ എന്ന പേരിലാണ് വിഡിയോ പുറത്തു വിട്ടിട്ടുള്ളത്.

കല്യാണകച്ചേരിക്ക് എത്തിയവരുടെ മേളം കേട്ട് ഗ്രീൻറൂമിലിരുന്ന് ചുവടുവയ്ക്കുന്ന വധു അശ്വതിയെ കണ്ടപ്പോഴാണ് ഇങ്ങനെയൊരു വിഡിയോ ഒരുക്കാമെന്ന ആശയം പിക്സ്‌ലാന്റ് വെഡ്ഡിങ് സംഘത്തിനു തോന്നിയത്. പെൺകുട്ടിയോടു പറഞ്ഞപ്പോൾ നൂറുവട്ടം സമ്മതം. അങ്ങനെ അശ്വതിയുടെ പ്രിയപ്പെട്ട റൗഡി ബേബി ഫോണിൽ കേൾപ്പിച്ച് പല ഭാഗങ്ങളായി ഷൂട്ടു ചെയ്തു. വരന്‍ അക്ഷയും അശ്വതിക്കൊപ്പം നിന്നു. കുടുംബാംഗങ്ങളും ചങ്ങാതിമാരും പാചകക്കാരും ചേർന്നതോടെ വിവാഹ വിഡിയോ ‘കളറായി’.വിവാഹദിനത്തിൽ തന്നെ ഏറിയപങ്കും ഷൂട്ട് ചെയ്തശേഷം പോരായ്മകൾ പരിഹരിക്കാൻ ഔട്ട്ഡോർഷൂട്ട് നടത്തുകയായിരുന്നു. അങ്ങനെയാണ് ‘മാർഗഴിയേ മല്ലികയേ’ പാട്ടിനും ഇവര്‍ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്.

എന്തായാലും പരീക്ഷണങ്ങളുടെ കല്യാണക്കാലത്ത് ഈ റൗഡി ബേബിയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കല്യാണ പെണ്ണിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി കമന്റുകളുമുണ്ട്.