Tuesday 19 November 2019 10:30 AM IST : By സ്വന്തം ലേഖകൻ

ശബരിമലയ്ക്ക് കാൽനടയായി; അയ്യപ്പന്മാർക്കൊപ്പം 480 കിലോമീറ്റർ പിന്നിട്ട് തെരുവ് നായയും! (വിഡിയോ)

sabarimala-huguujkjj

ശബരിമലയ്ക്ക് അയ്യപ്പന്മാർ കാൽനടയായി പോകുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശരണം വിളിയുമായി നീങ്ങുന്ന സ്വാമിമാരെ പിന്തുടർന്ന് ഒരു നായ പോകുന്നതാണ് കൗതുക കാഴ്ച. ആന്ധ്രാപ്രദേശിൽ നിന്നും വരുന്ന 13 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് നായ കൂടിയത്.

ഒക്ടോബർ 31ന് ആന്ധ്രാപ്രദേശിലെ തിരുമലയിൽ നിന്നാണ് അയ്യപ്പന്മാരുടെ സംഘം പുറപ്പെട്ടത്. ഈ സമയം ഇവരുടെ കൂടെ നായ ഉണ്ടായിരുന്നില്ല. പിന്നീട് ഇടയ്ക്ക് വച്ച് നായ പിറകെ കൂടി. അയ്യപ്പൻമാർ വിശ്രമിക്കുമ്പോൾ നായയും അവർക്കൊപ്പം വിശ്രമിക്കും. നായയ്ക്ക്  ഭക്ഷണവും നൽകുന്നുണ്ട്. ഇങ്ങനെ 480 കിലോമീറ്ററാണ് തെരുവ് നായ ഇവർക്കൊപ്പം സഞ്ചരിച്ചത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

Tags:
  • Spotlight
  • Social Media Viral