Wednesday 15 January 2020 03:38 PM IST : By സ്വന്തം ലേഖകൻ

പൊങ്കൽ ആശംസകളുമായി ശബരിയുടെ മൽഹാർ; ക്യൂട്ട് ചിത്രത്തെ കൊഞ്ചിച്ച് സോഷ്യൽ മീഡിയ

malhaar

നാടൊട്ടുക്കും പൊങ്കൽ ആഘോഷത്തിമിർപ്പിലാണ്. ആശംസകൾ പങ്കുവച്ചും ഒത്തുചേർന്നും ആഘോഷിക്കുന്ന സുന്ദര സുദിനം. കൂട്ടത്തിൽ അരുവിക്കര എംഎല്‍എ ശബരീനാഥന്റേയും ഐ എ എസ് ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യരുടേയും പൊന്നോമനയും ഏവർക്കും പൊങ്കൽ, മകരവിളക്ക്‌ ആശംസകളുമായി എത്തിയിരിക്കുകയാണ്.

മകന്റെ ആഘോഷ ചിത്രം ശബരീനാഥനാണ്സോഷ്യൽ മീഡിയക്ക് പങ്കുവച്ചിരിക്കുന്നത്. മൽഹാർ ദിവ്യ ശബരീനാഥൻ എന്നാണ് ദിവ്യയുടേയും ശബരിയുടേയും കടിഞ്ഞൂൽ കൺമണിയുടെ പേര്. നിരവധിപ്പേർ മൽഹാറിനും ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.

ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം ഇരുവർക്കും പ്രിയപ്പട്ടതായതുകൊണ്ടാണത്രേ മകന് മൽഹാർ എന്ന് പേരിട്ടത്. മകനൊപ്പമുള്ള ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ മാർച്ച് ഒൻപതിനാണ് അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ക്കും ആൺകുഞ്ഞ് പിറന്നത്. ശബരീനാഥനും ദിവ്യയും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫിസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്.