Friday 11 January 2019 05:54 PM IST : By സ്വന്തം ലേഖകൻ

‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’; അടിയാധാരവും ഇടുന്ന ഡ്രസും നോക്കി വരുന്നവരോട്; രോഷം

sachin-

പ്രാർത്ഥനയുടെ നിമിഷങ്ങളിൽ കേരളക്കര ഒരായിരം വട്ടം ആ പേര് ആവർത്തിച്ച് ഉരുവിട്ടിട്ടുണ്ടായിരിക്കും. മരണവും വിധി വൈപരീത്യങ്ങളുമൊന്നും അവനേയും അവളേയും തൊട്ടു തീണ്ടരുതേയെന്ന് മനമുരുകിയിട്ടുണ്ടാകും.  മനസാക്ഷി മരവിച്ചു പോയിട്ടില്ലാത്തവർക്ക് അത്രമേൽ പ്രിയങ്കരരായിരുന്നു ആ യുവമിഥുനങ്ങൾ.

കാൻസറിന്റെ കരാള ഹസ്തങ്ങളിലേക്ക് പ്രിയതമയെ എറിഞ്ഞു കൊടുക്കാതെ ഹൃദയത്തോട് ചേർത്ത് നിർത്തിയ സച്ചിനേയും അവന്റെ നല്ലപാതി ഭവ്യയേയും മലയാളക്കര മറന്നു കാണില്ല. ജീവനേക്കാളേറെ സ്നേഹിച്ചവൾക്ക് കാൻസറാണെന്ന് തിരിച്ചറിഞ്ഞിട്ടും അവളെ ചങ്കിനകത്ത് പ്രതിഷ്ഠിച്ച സച്ചിൻ സഹാനുഭൂതിയുടേയും കരുതലിന്റേയും മറുപതിപ്പായിരുന്നു. ഭവ്യയുടെ ചികിത്സയ്ക്കായി പഠനം ഉപേക്ഷിച്ചു മാർബിൾ പണിക്കാരനായ സച്ചിൻ ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് അവളെ ജീവിതസഖിയാക്കുന്നത്.

കംപ്യൂട്ടർ പഠനത്തിനെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇതിനുശേഷമാണ് ഭവ്യയ്ക്കു കാൻസർ സ്ഥിരീകരിക്കുന്നത്. എന്നാൽ നല്ലപാതിക്ക് കാൻസറാണെന്ന് തിരിച്ചറിഞ്ഞ അന്ന് തൊട്ടിന്നു വരെ കാവൽ മാലാഖയെ പോലെ സച്ചിൻ കൂട്ടിനുണ്ടായിരുന്നു. സ്വാർത്ഥതയുടെ കഥകൾ മാത്രം കണ്ടും കേട്ടും പരിചയിച്ച മലയാളക്കര ഏറെ ആവേശത്തോടെയാണ് ഇരുവരുടേയും പ്രണയം ഏറ്റെടുത്തു. ഒപ്പം മനസുനിറഞ്ഞ പ്രാർത്ഥനയും പരിധികളില്ലാത്ത പിന്തുണയുമായി പലരും സച്ചിനും ഭവ്യക്കും കൂട്ടായെത്തി. അവർക്ക് സന്തോഷമുള്ളൊരു വാർത്തയാണ് സച്ചിൻ പുതിയ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ചില സങ്കടങ്ങളും.

sachin-bhavya

ആ മഞ്ജു വാരിയരുടെ ഫോൺ നമ്പർ ഒന്നു തരാമോ? എന്റെ നമ്പർ പുള്ളിക്കാരിക്ക് കൊടുത്താലും മതി! കിറുക്കൻ പാലത്തിനടിയിലെ താറാവ് അമ്മച്ചിയുടെ ആഗ്രഹം സാധിക്കുമോ?

നന്മക്കഥയിലെ ആ സാരിയുടെ വില 50 രൂപ; കയ്യടിച്ചവരും കുത്തുവാക്കുകൾ പറഞ്ഞവരും അറിയാൻ

‘എന്തിനാ അമ്മേ എന്നെ തണുപ്പത്ത് കുളിപ്പിച്ചത്’; കിടുങ്ങി വിറച്ച് കുഞ്ഞാവ; കൊഞ്ചിച്ച് സോഷ്യൽ മീഡിയ–വിഡിയോ

നൂറ്റിപ്പത്തിൽ നിന്നും ഒറ്റയടിക്ക് കുറച്ചത് 52 കിലോ; കളിയാക്കുന്നവരുടെ വായടപ്പിച്ച മേഘയുടെ ഡയറ്റ് സ്റ്റോറി

വെറുതെ പരിചയപ്പെടാൻ വരുന്ന ‘അങ്കിളുമാരെ’ അകറ്റി നിർത്തണം; അമ്മമാർ മക്കളോടു പറയേണ്ടത്; ടിപ്സ്

കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ട സ്നേഹിതരെ... 

ഒരു സന്തോഷവാർത്ത അറിയിക്കുന്നു.. 

ഇന്നലെ ഡോക്ടർ വി.പി. ഗംഗാധരൻ സാറിനെ കണ്ടിരുന്നു., 12 ആം കീമോക്ക് വന്നതാണ്., 2 ടെസ്റ്റ് ചെയ്തിരുന്നു അതിന്റെ റിസൾട്ട് സാറിനെ കാണിച്ചു.. വളരെ സന്തോഷം പകരുന്ന വാക്കുകൾ ആണ് കേൾക്കാൻ പറ്റിയത്.. ഭവ്യക്ക് ഇപ്പോൾ വന്ന അസുഖം നോർമൽ ആയിരിക്കുന്നു.. 14ലോ16 കീമോയിൽ നിർത്താൻ ചാൻസ് ഉണ്ട്. അതുകഴിഞ്ഞാൽ മരുന്നാണ് എന്നു തോന്നുന്നു.. 

5 കൊല്ലത്തിനുള്ളിൽ അസുഖം വരാതെ നോക്കണം വന്നാൽ. 

ജീവിതകാലം മുഴുവനും ട്രീറ്റ്മെന്റ് വേണമെങ്കിലും ഒരു വലിയ കടമ്പ തീർന്നപോലെ.. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നുകൂടി അറിയാത്ത അവസ്ഥ..., ഒന്നു പൊട്ടി കരയണം എന്നുണ്ട്., എന്തിനാണെന്ന് ചോദിച്ചാൽ ആരോടൊക്കെയ നന്ദിപറയുക... ഒരുപാട് പേരോട് കടപ്പാട് ഇൻഡ് സഹായിച്ച, പ്രാർത്ഥിച്ച എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ജീവനുള്ള കാലം വരെ ഉണ്ടാവും.. 

ഇതിനിടയിൽ എന്റെ വീടിന്റെ അടിയാധാരവും, പാസ്‌ബുക്കിന്റെ കോപ്പിയും, ഇടുന്ന ഡ്രെസ്സിന്റെ കണക്കും നോക്കിവരുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു... ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത്. അവരുടെയിടയിൽ തെറ്റിധാരണ ഇണ്ടാക്കി ആളുകളുടെ മുൻപിൽ നല്ലപ്പുള്ള ചമഞ്ഞു നിൽക്കണമെന്ന് കരുതരുത്.., ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആർക്കും അറിയില്ല.. പാടത്തു പണിയെടുത്താൽ വരമ്പതു കൂലികിട്ടും. തീർച്ച. 

സഹായിച്ചില്ലങ്കിലും.. ഉപദ്രവിക്കരുത്...

പോൺ സിനിമകൾ പരീക്ഷിക്കാനുള്ള ഇടമല്ല കിടപ്പറ; ആദ്യ സെക്സിനൊരുങ്ങും മുമ്പ് ഓർക്കാൻ എട്ട് കാര്യങ്ങൾ

ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ മറിയം; കുഞ്ഞ് ‘കാർപ്രേമി’യുടെ വിശേഷങ്ങളുമായി ദുൽഖർ