Monday 26 July 2021 04:59 PM IST : By സ്വന്തം ലേഖകൻ

കാശ്മീരിൽ മഞ്ഞുപെയ്യുന്നത് കാണാൻ അവൾ പോകുന്നു, 5000 കി.മീ സൈക്കിളോടിച്ച്: സഹ്‍ലയുടെ സ്വപ്നയാത്ര

sahla

മഞ്ഞുപെയ്തിറങ്ങുന്ന സ്വർഗഭൂമി കാണാൻ, ആകാശംമുട്ടെ നിൽക്കുന്ന ഹിമവാനെ കാണാൻ അവൾ യാത്രയാകുകയാണ്. അരീക്കോട് ഊർങ്ങാട്ടീരിയിൽ നിന്നും കാശ്മീരിന്റെ മണ്ണിലേക്ക് സൈക്കിളിലേറി അവളുടെ യാത്ര. ത​ച്ച​ണ്ണ സ്വ​ദേ​ശി സ​ക്കീ​ർ ഹു​സൈ​ൻ-​ഹ​ഫ്സ​ത്ത് ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ളാ​യ സ​ഹ്​​ല എ​ന്ന 21കാ​രി​യും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ഞാ​യ​റാ​ഴ്ച അ​രീ​ക്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​ണ്​ യാ​ത്ര ആ​രം​ഭിച്ചത്.

മൂ​ന്ന്​ മാ​സം​കൊ​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​ർ താ​ണ്ടി ക​ശ്മീ​രി​ൽ എ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​ഹ്​​ല​യും സു​ഹൃ​ത്തു​ക്ക​ളും. തി​രി​ച്ച് നാ​ട്ടി​ലേ​ക്കും സൈ​ക്കി​ളി​ൽ തന്നെ യാത്ര ചെയ്ത് കാഴ്ചകൾ കണ്ട് മടങ്ങാനാണ് സുഹൃത്തുക്കളുടെ തീരുമാനം.

മ​ധ്യ​പ്ര​ദേ​ശി​ലെ അ​മ​ർ​ക​ന്ത് ഐ.​ജി.​എ​ൻ.​ടി.​യു കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജേ​ണ​ലി​സം ഒ​ന്നാം വ​ർ​ഷ പി.​ജി വിദ്യാ​ർ​ഥി​യാ​ണ് സ​ഹ്​​ല. 2018ൽ ​സൈ​ക്കി​ൾ ച​വി​ട്ടി ക​ശ്മീ​രി​ൽ എ​ത്തി​യ ഷാ​മി​ലും ബൈ​ക്കു​മാ​യി മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും സ​ഞ്ച​രി​ച്ച മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി മ​ഷ്ഹൂ​ർ ഷാ​നു​മാ​ണ്​ കൂ​ടെ യാ​ത്ര തി​രി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ൾ. മു​ഹ​മ്മ​ദ് ഷാ​മി​ൽ 'ഏ​റ​നാ​ട് പെ​ഡ​ലേ​യ്‌​സ്' സൈ​ക്കി​ൾ കൂ​ട്ടാ​യ്മ​യു​ടെ സെ​ക്ര​ട്ട​റി​യും മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഇ​ല​ക്ട്രീ​ഷ്യ​നു​മാ​ണ്. മ​ശ്ഹൂ​ർ ഷാ​ൻ അ​രീ​ക്കോ​ട് ഐ.​ടി.​െ​എ​യി​ലെ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

സ​ഹ്​​ല യാ​ത്ര​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ പി​താ​വ് സ​ക്കീ​റും കു​ടും​ബ​വും പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്.

സഹ്‍ലയുടെ യാത്രയ്ക്ക് ആശംസകളർപ്പിച്ച് ഫെയ്സ്ബുക്കിൽ വന്ന കുറിപ്പ്:

കേരളത്തിൽ നിന്ന് ആദ്യമാണ് ഒരു പെൺകുട്ടി സൈക്കിളിൽ ഇത്രയും ദൂരം സഞ്ചരിക്കുന്നത്. അരീക്കോട്ടുകാരി സഹല. കശ്മീർ വരെയുള്ള മൂന്നുമാസത്തെ യാത്രയിൽ 5000 കിലോമീറ്റർ സൈക്കിളോടിക്കും.

ഏറെക്കാലത്തെ സ്വപ്‍നം സഫലമാവുന്നതിന്റെ സന്തോഷത്തിനൊപ്പം തന്നെ ആവേശമുണ്ടാക്കുന്നതാണ് സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തിയ പണം കൊണ്ട് വാങ്ങിയ സൈക്കിളിലാണ് യാത്രയെന്നതും.

ഈ യാത്ര കണ്ട് കുറേ പേർ ഇതുപോലെ യാത്ര ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്ന് പിജി വിദ്യാർത്ഥിയായ ഇവർ പറയുന്നു.

വിദേശ വനിതകൾ ലോകം മുഴുവൻ ഇതുപോലെ സാഹസിക യാത്രകൾ ചെയ്യുന്നത് കാണാമെങ്കിലും ഇന്ത്യയിൽ കുറവാണ്.

സൈക്കിളിലും ബൈക്കിലുമായി യാത്രകൾ നടത്തി പരിചയമുള്ള മഷ്ഹൂർ ഷാനും മുഹമ്മദ്‌ ഷാമിലുമാണ് സൈക്കിൾ യാത്രയിൽ സഹലയ്ക്കൊപ്പമുള്ളത്.

ഇന്ന് അരീക്കോട് പോലീസ് സ്റ്റേഷനിൽ നിന്ന് അവർ യാത്ര തുടങ്ങി.

ഈ യാത്രയ്ക്കൊരുങ്ങുമ്പോൾ സൊസൈറ്റിയുടെ പതിവ് ചോദ്യങ്ങൾ സഹലയും കേട്ടു. അതവർ പ്രതീക്ഷിച്ചതുമാണ്. ചെറുപ്പം മുതൽ തന്റെ കുസൃതികൾക്ക് കരുത്തായി നിന്ന ഉപ്പയുടെ സമ്മതം മാത്രം മതിയായിരുന്നു അവർക്ക്. ആദ്യം അല്പം വിഷമിച്ചെങ്കിലും പിന്നെ ഉമ്മയും മകളെ സന്തോഷത്തോടെ യാത്രയാക്കി.