Monday 21 October 2019 12:59 PM IST

‘ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ അന്ന്’; നുണക്കഥകളോട് ബിന്ദുവിന് പറയാനുള്ളത്

Sujith P Nair

Sub Editor

sai

പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും േഗാസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മറുപടിയിൽ എല്ലാമൊതുക്കി. ഇടവേളയ്ക്കു ശേഷം ‘വനിതയോട്’ മനസു തുറന്നപ്പോൾ ഉള്ളിൽ പുകഞ്ഞു നീറിയ വേദനകളിലേക്ക് പ്രിയനടൻ ഓർമ്മകൾ പായിച്ചു. വേദനകളുടെ ഭൂതകാലം, സിനിമ, പരീക്ഷണകാലഘട്ടം...സായ് കുമാർ മനസു തുറക്കുകയാണ്...

ഇതിനിടയിലേക്ക് ബിന്ദു പണിക്കരുടെ പേരും വന്നു ?

ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എ ടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. സത്യത്തിൽ എ നിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ബിന്ദു വിന്റെ ഭർത്താവ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ആയിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം.

എറണാകുളത്ത് വാഴക്കാലയിലെ വാടകവീട്ടിലാണ് അ ന്നു ഞാന്‍ താമസം. ബ്ലോക്കും ബഹളവും കാരണം സിറ്റിയിലേക്കുള്ള യാത്ര വലിയ പാടാണ്. ഒരിക്കല്‍ കുഞ്ചാക്കോ ബോബൻ ചോദിച്ചു, സിറ്റിയിൽ ഫ്ലാറ്റ് നോക്കിക്കൂടേ എന്ന്. പിന്നീട് അബാദ് േഹാട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോള്‍ അവ രുെട ഓഫിസിൽ കയറി അബാദിന്‍റെ ഫ്ലാറ്റിനെക്കുറിച്ച് അ ന്വേഷിച്ചു. യാദൃശ്ചികമായി ബിന്ദുവും അവിടെ വന്നു. അവരും ഫ്ലാറ്റ് അന്വേഷിച്ച് വന്നതാണ്. എല്ലാം സംസാരിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോൾ ഓഫിസിലെ പയ്യൻ ഒരു ചോദ്യം, ‘രണ്ടുപേർക്കും കൂടി ഒരു അഡ്രസ് അല്ലേ വേണ്ടതെന്ന്. ‘അല്ല അനിയാ... ഒന്നാകുമ്പോൾ പറയാം’ എന്നു ഞാനും തമാശയാക്കി.

ബിന്ദുവിന് നാലാം നിലയിലും എനിക്ക് മൂന്നാം നിലയിലും ഫ്ലാറ്റ് ലഭിച്ചു. യാദൃച്ഛികമായി വന്ന ആ ‘ബിന്ദു’വാണ് എല്ലാവരും കൂടി പറഞ്ഞ് ഇങ്ങനെ ആക്കിയത്. 2009 ൽ തുടങ്ങിയ വിവാഹ മോചനക്കേസ് അവസാനിച്ചത് 2017ൽ. അതിനു ശേഷമാണ് ഞാനും ബിന്ദുവും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.

sai
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മകളുടെ വിവാഹത്തിന് പോയില്ല! കാരണം വ്യക്തമാക്കി സായ്‍കുമാർ

ബിന്ദു പണിക്കർ: ബിജുവേട്ടൻ മരിച്ചിട്ട് ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാൻ. ആയിടെ സായിയേട്ടന്റെ നേതൃത്വത്തിൽ ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് നിർബന്ധിച്ച് അയച്ചത്. തിരിച്ചു വന്നപ്പോഴാണ് നാട്ടിൽ പ്രചരിക്കുന്ന വാർത്തകൾ അറിഞ്ഞത്. ഷോയ്ക്ക് ഞങ്ങൾ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി. അതൊന്നും കാര്യമാക്കിയില്ല.

പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സായിയേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്നു സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതം ഇല്ലെന്നായിരുന്നു എന്‍റെ മറുപടി. അവർക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് എത്തിയത്. ആറു മാസം മുന്‍പ് 2019 ഏപ്രിൽ 10 നാണ് വിവാഹം റജിസ്റ്റർ ചെയ്തത്. ആരെയും ഒന്നും ഒളിച്ചിട്ടില്ല, ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല.

അവരൊക്കെ എത്ര സുന്ദരികളാ, നിന്റെ ശരീരം എന്താ ഇങ്ങനെ NH 47 പോലെ; ചങ്കുപൊള്ളിച്ച് ഭർത്താവിന്റെ കമന്റ്; കുറിപ്പ്

വിശദമായ വായന വനിത ഒക്ടോബർ ആദ്യ ലക്കത്തിൽ