Tuesday 02 June 2020 01:00 PM IST : By സ്വന്തം ലേഖകൻ

ശമ്പളം എന്നെങ്കിലും കിട്ടും, നൃത്തം പഠിപ്പിച്ച് കിട്ടിയ കാശ് സർക്കാരിലേക്ക് നൽകുന്നു; സായി ടീച്ചർ അന്ന് കുറിച്ചു

teacher-fb

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകളെച്ചൊല്ലി നെറ്റിചുളിച്ചവർക്കുള്ള മറുപടിയായിരുന്നു സായി ശ്വേതയെ പോലുള്ള അധ്യാപികമാരുടെ ഡിജിറ്റൽ ക്ലാസ് റൂമുകൾ. കളിച്ചും ചിരിച്ചും കഥപറഞ്ഞു വിദ്യാർത്ഥികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ഈ അധ്യാപികമാർ വരുംകാല വിദ്യാഭ്യാസത്തിന്റെ ദിശാസൂചകങ്ങൾ കൂടിയാണ്. നൂതന രീതികൾ അവലംബിച്ചുള്ള അധ്യാപികമാരുടെ ക്ലാസുകൾ ലോകം നെഞ്ചേറ്റുമ്പോൾ ദിവസങ്ങൾക്ക് മുമ്പ് സായി ശ്വേത ടീച്ചർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പുകൾ വൈറലാകുകയാണ്. മഹാമാരിയില്‍ കൈത്താങ്ങാകാൻ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക താനും സർക്കാരിലേക്കു നൽകുന്നുവെന്ന സായി ടീച്ചറുടെ കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്.എയ്ഡഡ് സ്കൂളിൽ അംഗീകാരം കാത്തിരിക്കുന്ന താൻ ശമ്പളം എന്നെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടീച്ചർ അന്നു കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

അഭിമാനത്തോടെ പറയട്ടെ ഞാനും അദ്ധ്യാപികയാണ്.. എയ്ഡഡ് സ്കൂളിൽ അംഗീകാരം കാത്തിരിക്കുന്നു... ശമ്പളം എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ.. എങ്കിലും ഈ മഹാമാരി യുടെ സാഹചര്യത്തിൽ ഞാൻ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക ഞാനും സർക്കാരിലേക്കു നൽകുന്നു.. പൂർണ്ണമനസ്സോടെ..

സായി ശ്വേതദിലീ