Tuesday 02 June 2020 11:19 AM IST : By സ്വന്തം ലേഖകൻ

പേര് ടീച്ചർ തന്നെ ഇട്ടോ...; സായി ടീച്ചറുടെ ക്ലാസിൽ കണ്ണുംനട്ട് കുറുമ്പൻ; ക്യൂട്ട് വിഡിയോ

teacher-tv

കുഞ്ഞു മിടുക്കൻമാരുടെയും മിടുക്കികളുടേയും ഇഷ്ടം മുഴുവൻ ഇപ്പോൾ സായി ശ്വേതയെ പോലുള്ള ടീച്ചർമാർക്കൊപ്പമാണ്. അധ്യായനത്തിന്റെ ആദ്യനാളിൽ തന്നെ കേരളത്തിലെ വിദ്യാർത്ഥികളുടെ ഹൃദയത്തിലേക്ക് കുടിയേറിയ അവർക്കിപ്പോൾ കേരളം നിറച്ചും ആരാധകരാണ്. ഇവിടെയിതാ സായി ടീച്ചറുടെ ക്ലാസ് നന്നേ ആസ്വദിക്കുന്ന ഒരു മിടുക്കന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പൂച്ചക്കുറുമ്പനെ തങ്കുപ്പൂച്ചേ... എന്ന് സ്നേഹത്തോടെ വിളിച്ച സായി ടീച്ചറുടൈ ക്ലാസ് കണ്ട് ഹാപ്പിയായിരിക്കുകയാണ് ഈ വിദ്യാർത്ഥി. ‘പൂച്ചയ്ക്കൊരു പേരിട്ടോട്ടെ..’ എന്ന് ടിവിയിലൂടെ സായി ടീച്ചർ ചോദിക്കുമ്പോൾ, ആ ടീച്ചർ തന്നെ പേരിട്ടോ...’ എന്നാണ് തുള്ളിച്ചാടി ഈ മിടുക്കന്റെ മറുപടി. അത്രത്തോളം ആസ്വദിച്ചാണ് കുട്ടികൾ ക്ലാസുകൾ അഭിമുഖീകരിക്കുന്നത് എന്നതും വ്യക്തം. ഒരു ചിത്രം കയ്യിലെടുത്ത് ഇതെന്താണെന്ന് ചോദിക്കുമ്പോൾ ടിവിയുടെ മുന്നിലിരുന്ന് അവൻ മറുപടി പറയുന്നതും കേൾക്കാം.