Monday 24 June 2019 05:21 PM IST : By സ്വന്തം ലേഖകൻ

അടിച്ചുറപ്പില്ലാത്ത വീട്ടിൽ ഉയിരും വാരിപ്പിടിച്ച് ഈ അമ്മയും മക്കളും; കനിവുള്ളവർ കാണണം ഈ കാഴ്ച; കുറിപ്പ്

sajini

അടച്ചുറപ്പിലാത്തൊരു വീട്...അതിനു കീഴെ ഉയിരും വാരിപ്പിടിച്ച് പ്രാർത്ഥനയോടെ കഴിയുന്ന ഒരമ്മയും മകളും. മനസാക്ഷി മരവിച്ചിട്ടില്ലാത്തവർക്ക് കണ്ടു നിൽക്കാനാകില്ല ആ കരളലയിക്കുന്ന കാഴ്ച. ആഞ്ഞൊരു കാറ്റ് വീശിയാൽ, മഴയൊന്നു തിമിർത്തു പെയ്താൽ നിലംപതിക്കും ആ വീട്. പഴകിക്കീറിയ പ്ലാസ്റ്റിക് ഷീറ്റുകളും പനമ്പും ദ്രവിച്ച കഴുക്കോലുകളും പട്ടികകളും കൊഴിഞ്ഞു വീഴുന്ന ഓടുകളുമുള്ള വീടിന് ഇനിയുമൊരു മഴക്കാലം അതിജീവിക്കാൻ എന്നു ചോദിച്ചാൽ കണ്ണീർ മാത്രമായിരിക്കും ആ അമ്മയുടേയും മക്കളുടേയും മറുപടി.

പടിയൂർ പഞ്ചായത്തിലെ ഷൺമുഖം കനാൽപ്പാലത്തിന് സമീപം താമസിക്കുന്ന സജിനിക്കും മക്കൾക്കുമാണ് ഈ ദുരസ്ഥ. കനാൽ പുറമ്പോക്കിലാണ് ഇവർ താമസിക്കുന്നത്. തൊട്ടടുത്ത സ്വന്തമായുള്ള മൂന്ന് സെന്റ് ഭൂമിയിൽ വീട് പണിയാൻ പഞ്ചായത്തിന് നൽകിയ അപേക്ഷ അധികാരികളുടെ കനിവു കാത്തു കിടപ്പാണ്. മുൻഗണന നിശ്ചയിക്കുന്ന ഏതു മാനദണ്ഡമാണാവോ, ഈ സ്ത്രീയുടെ നിസ്സഹായതയെ ഊഴം കാത്തു മഴയത്ത് നിർത്തുന്നത്!. സാമൂഹ്യ പ്രവർത്തകൻ സന്ദീപ് പോത്താനിയാണ് ഇവരുടെ നിസഹായവസ്ഥയിലേക്ക് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

സന്ദീപ് പോത്താനിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

‘മഴ പെയ്യരുതേ ദൈവമേ!’ പാതി തകർന്നു വീണ കൂരയ്ക്ക് കീഴെ പ്രാർത്ഥനയോടെ അമ്മയും മക്കളും.

മാനത്ത് കാർമേഘങ്ങൾ കാണുമ്പോഴൊക്കെയും സജിനിയും മക്കളും ആധിയുടെ പെരുമഴയത്താകും. അരക്ഷിതാവസ്ഥയുടെ ആധിയാണത്. പഴകിക്കീറിയ പ്ലാസ്റ്റിക് ഷീറ്റുകളും പനമ്പും ദ്രവിച്ച കഴുക്കോലുകളും പട്ടികകളും കൊഴിഞ്ഞു വീഴുന്ന ഓടുകളുമുള്ള വീടിന് ഇനിയുമൊരു മഴക്കാലം അതിജീവിക്കാൻ ത്രാണിയില്ലെന്ന പേടി.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി കൂടെയുണ്ട് ആ വീടിനുള്ളിൽ. നമുക്കിടയില്‍ ഇനിയും ജിഷമാരുണ്ടാകാതിരിക്കാന്‍ ഈ പതിനാലുകാരിക്ക് സമൂഹത്തിന്റെ കാവല്‍ വേണം. കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീട് വേണം.

പടിയൂർ പഞ്ചായത്തിലെ ഷൺമുഖം കനാൽപ്പാലത്തിന് സമീപം താമസിക്കുന്ന കല്ലിക്കാടൻ വീട്ടിൽ സജിനിയുടെ ഭർത്താവ് തമിഴ്നാട് സ്വദേശിയായ രവി കൂലിപ്പണിക്കാരനാണ്. രോഗിയായ ഇയാൾ പണിയുള്ളപ്പോൾ, കിട്ടുന്ന വരുമാനവുമായി വീട്ടിലെത്തും.

ഗ്യാസ് കണക്ഷൻ മാത്രമാണ് സജിനിയുടെ വീട്ടിലെ ഏക ‘ആഡംബരം’. ഓടുകൾ കൊഴിഞ്ഞു വീഴുന്ന മേൽപ്പുരയ്ക്കു മീതെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്. അകത്തു ചുമരിൽ പാമ്പ് കയറാതിരിക്കാൻ ഏതോ ഫ്ലക്സ് ബാനർ വലിച്ചുകെട്ടിയിരിക്കുന്നു.

കനാൽ പുറമ്പോക്കിലാണ് ഇവർ താമസിക്കുന്നത്. തൊട്ടടുത്ത സ്വന്തമായുള്ള മൂന്ന് സെന്റ് ഭൂമിയിൽ വീട് പണിയാൻ പഞ്ചായത്തിന് നൽകിയ അപേക്ഷ അധികാരികളുടെ കനിവു കാത്തു കിടപ്പാണ്. മുൻഗണന നിശ്ചയിക്കുന്ന ഏതു മാനദണ്ഡമാണാവോ, ഈ സ്ത്രീയുടെ നിസ്സഹായതയെ ഊഴം കാത്തു മഴയത്ത് നിർത്തുന്നത്!.

സഹായിക്കാൻ താൽപ്പര്യമുള്ള കൂട്ടുകാർ വിളിക്കുക. 9745043009, 9061161555.
Sajini ravi
Ac no: 4859001700000626
Ifsc: PUNB0485900
Punjab national bank
Irinjalakuda branch.