Tuesday 15 June 2021 03:33 PM IST : By സ്വന്തം ലേഖകൻ

'10 വര്‍ഷവും ഞാന്‍ അവിടെ തന്നെയാ ഇരുന്നത്': അവിശ്വസനീയമെന്ന് വനിത കമ്മീഷന്‍: പറഞ്ഞതില്‍ ഉറച്ച് സജിതയും റഹ്‌മാനും

josephine

പാലക്കാട് നെന്മാറയില്‍ യുവതിയെ ഒറ്റമുറിക്കുള്ളില്‍ 10 കൊല്ലം താമസിപ്പിച്ച റഹ്‌മാന്റെ വാര്‍ത്ത വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിച്ചു കൂട്ടിയ 10 വര്‍ഷങ്ങളെ മഹത്തായ പ്രണയമെന്നാണ് ഒരു വിഭാഗം വാഴ്ത്തിയത്. മറുവശത്ത് പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യം ഹനിച്ചുവെന്ന തരത്തിലും ചര്‍ച്ചകളുണ്ടായി. സംഭവത്തില്‍ യുവജന കമ്മീഷന്റെ ഇടപെടലിനു പിന്നാലെ വനിത കമ്മീഷനും ഇടപെട്ടിരിക്കുകയാണ്. 

സജിതയും റഹ്‌മാനും താമസിക്കുന്ന വിത്തനശ്ശേരിയിലെ വാടക വീട്ടിലെത്തിയാണ് കമ്മിഷന്‍ ആദ്യം മൊഴിയെടുക്കുകയായിരുന്നു. പിന്നാലെ അയിലൂരിലെ വീട്ടിലെത്തി കമ്മിഷന്‍ റഹ്‌മാന്റെ മാതാപിതാക്കളെ കണ്ടു. സജിതയെ താമസിപ്പിച്ചതായി പറയുന്ന ഒറ്റമുറി ഉള്‍പ്പെടെ വീട്ടിലെ സാഹചര്യം കമ്മിഷന്‍ പരിശോധിച്ചു. വിശ്വസനീയമെന്ന് മാത്രമല്ല കൂടുതല്‍ അന്വേഷണം വേണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു 

പൊലീസും ക്രൈംബ്രാഞ്ചും കൂടുതല്‍ അന്വേഷിക്കണം. പത്ത് വര്‍ഷം മുന്‍പ് സജിതയെ കാണാനില്ലെന്ന പരാതി പൊലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ല. സജിതയുടെയും റഹ്‌മാന്റെയും മൊഴി പൂര്‍ണമായും കമ്മിഷന്‍ വിശ്വസിക്കുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

പത്ത് വര്‍ഷം മുന്‍പ് സജിതയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി പൊലീസ് ശരിയായി അന്വേഷിക്കാത്തത് ഗുരുതര വീഴ്ചയാണ്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് സജിതയും റഹ്‌മാനും ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു. സജിതയെ സന്തോഷവതിയായി സംരക്ഷിച്ചുവെന്നത് അംഗീകരിക്കാനാകില്ല. അന്ന് സജിതയെ കാണാനില്ലെന്ന പരാതി അന്വേഷിക്കുന്നതില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായോ എന്ന് സംശയുമുണ്ടെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

സമാധാനമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കമ്മിഷനോട് സജിതയും റഹ്‌മാനും ആവശ്യപ്പെട്ടു. കേസ് ഒഴിവാക്കാമെന്ന് കമ്മിഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. 10 വര്‍ഷവും താന്‍ ആ മുറിയില്‍ ന്നെയാണ് ഇരുന്നതെന്നും സജിത പറയുന്നു. .മറ്റാരുടെയും ശല്യമില്ലാതെ കഴിയാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടെന്നും. തന്റെ മാതാപിതാക്കള്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്നും പറയുന്ന റഹ്‌മാനും സജിതയും നല്‍കിയ മൊഴി വിശ്വാസയോഗ്യമാണെന്നും മറ്റ് സംശയങ്ങളില്ലെന്നും പൊലീസ് വനിതാ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.