Monday 17 September 2018 12:17 PM IST

‘എട്ടു വർഷം സിനിമയിൽ അഭിനയിച്ചു, ഇന്നുവരെ ആരും മോശമായി പെരുമാറിയിട്ടില്ല...’

Merly M. Eldho

Chief Sub Editor

samvritha-interview-vani ഫോട്ടോ: സരുൺ മാത്യു

"കല്യാണം കഴിഞ്ഞു കുടുംബവും വീടും കുട്ടിയും ഒക്കെയായി ജീവിതം ആസ്വദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഈശ്വരൻ നടത്തിത്തന്നു. അഖിലിന് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത്, മോനെ നോക്കി, വീടു തുടച്ചു മിനുക്കിയും അലങ്കരിച്ചും... അതൊരു സുഖം തന്നെയാണേ..." - രണ്ടാം വരവും വീട്ടുവിശേഷങ്ങളും വനിതയുമായി പങ്കുവച്ച് നടി സംവൃത. കാസ്റ്റിങ് കൗച്ച്, മലയാള സിനിമയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ, സിനിമയിലെ പ്രിയ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

"എട്ടു വർഷം ഞാൻ സിനിമയിൽ അഭിനയിച്ചു. ഒരിക്കൽ പോലും കാസ്റ്റിങ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. യു എസിൽ ആയിരിക്കുമ്പോഴും പലവഴിയിൽ നിന്നും ഇവിടത്തെ പ്രശ്നങ്ങളും കേസും വഴക്കും പുതിയ സംഘടനകളെക്കുറിച്ചും എല്ലാം അറിയുന്നുണ്ട്. അതേക്കുറിച്ച് എനിക്കു വ്യക്തമായ ധാരണകളും അഭിപ്രായങ്ങളും ഉണ്ട്. പക്ഷേ, തുറന്നു സംസാരിക്കാൻ പറ്റിയ സമയമാണ് എന്ന് ഇപ്പോൾ തോന്നുന്നില്ല.

സിനിമയിൽ എനിക്ക് സുഹൃത്തുക്കൾ ചുരുക്കമാണ്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോ ജയസൂര്യ, പൃഥ്വി, ഇന്ദ്രേട്ടൻ, നരേയ്ൻ.. ഞങ്ങൾ അഞ്ചുപേരും കൂടി ജയേട്ടന്റെ വീട്ടിൽ കൂടി. എന്റെ കല്യാണത്തിന് ഇവർക്കെല്ലാം എത്താൻ പറ്റീല്ല. എന്റെ കുട്ടിയെ അവരും അവരുടെ കുട്ടികളെ ഞാനും കണ്ടിട്ടില്ല. അങ്ങനെ പ്ലാൻ ചെയ്തു വിത് ഫാമിലി ഞങ്ങൾ ഒന്നിച്ച് ആഘോഷിച്ചു. മീര ഇടയ്ക്കു മെസ്സേജ് ചെയ്യും. മംമ്ത ഇടയ്ക്കു വിളിക്കുകയും വരികയും ചെയ്യാറുണ്ട്."
-  സംവൃത പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...