Monday 12 November 2018 05:17 PM IST : By സ്വന്തം ലേഖകൻ

സംഗീത ജുവലറി; ഇവിടെ ആഭരണങ്ങൾ സംസാരിക്കുന്നു

sa 1

വ്യത്യസ്തത സംഗീത ജുവലറിയുടെ പാരമ്പര്യത്തിൽ അലിഞ്ഞു ചേർന്നതാണ്. കേരളത്തിലെ ഒട്ടുമിക്ക ജുവലറികൾക്കുമിടയിൽ വ്യത്യസ്തമാണ് എക്സ്ക്ലുസിവ് ഡിസൈനുകൾ ശുദ്ധമായ സ്വർണത്തിൽ അവതരിപ്പിക്കുന്ന ഈ ജുവലറി. 32 വർഷത്തെ പാരമ്പര്യവും വിശ്വാസ്യതയുമാണ് ഇന്നും ആഭരണങ്ങളുടെ ചോയ്സിൽ വ്യത്യസ്ത നാമമായി ഈ ജുവലറിയെ മാറ്റുന്നത്. നിറങ്ങളും മുത്തുകളും കല്ലുകളും വളരെ സൂക്ഷ്മമായി മനോഹര ഡിസൈനുകളിൽ നിരന്ന സംഗീതയുടെ ആഭരണങ്ങൾ സ്വർണാഭരണങ്ങളിൽ വ്യത്യസ്തതയുടെ പര്യായമാകുന്നു. 1986ൽ ഇ.കെ. പോൾ തുടങ്ങിവച്ച സംരംഭം ഡോ. ഷാജി പോളിന്റെ ഭാര്യ മിനി ഷാജിയാണ് നോക്കിയിരുന്നത്. എന്നാൽ മുംബൈ ആഭരണ ഡിസൈനുകളെക്കുറിച്ചറിയാനും പഠിക്കാനും കഴിഞ്ഞ ഡോ. ഷാജി പോൾ കൊച്ചിയിലെ തങ്ങളുടെ ഷോപ്പിലേക്ക് അവ അവതരിപ്പിക്കാൻ ശ്രമങ്ങൾ നടത്തി. വളരെയധികം ഡിസൈനുകൾ സ്വർണപ്പണിക്കാരെ കൊണ്ട് ഇവിടെത്തന്നെ പണിയിച്ച് അവതരിപ്പിക്കാൻ സാധിച്ചു.

മാറ്റത്തിന്റെ തുടക്കം

അഹമ്മദാബാദ്, ജയ്പുർ തുടങ്ങി പരമ്പരാഗത ആഭരണങ്ങൾക്കു പേരുകേട്ട സ്ഥലങ്ങളെല്ലാം സന്ദർശിച്ച് അവിടത്തെ ആഭരണ ഡിസൈനുകളിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഡോ. ഷാജി പോൾ തനതു ഡിസൈനുകൾ നിർമ്മിക്കാൻ തുടങ്ങി. 4500 ഡിസൈനുകൾ വരച്ചും 2500 എണ്ണം അതിൽ നിന്നു പകർത്തി മനോഹരമായ ആഭരണങ്ങളാക്കിയും വ്യത്യസ്തത എന്നത് സംഗീത ജുവലറി മുഖമുദ്രയാക്കി. കലയും ശാസ്ത്രവും അറിഞ്ഞുള്ള ആഭരണ നിർമ്മിതിക്ക് ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച്, വിലയ്ക്കൊതുങ്ങുന്ന പർച്ചേസും സാധ്യമാക്കി. 1997 ൽ ആന്റ്വിക് ജൂവലറി അവതരിപ്പിച്ച് ഒരു സെൻസേഷൻ സൃഷ്ടിക്കാൻ സാധിച്ചു. എന്നാൽ അതിന്റെ നിറം സാധാരണ ജനത്തിന് സംശയമുളവാക്കി. പിന്നീട് കാരറ്റോമീറ്റർ വന്നപ്പോഴാണ് സംശയം ദൂരീകരിച്ചത്. അത് സ്ഥാപനത്തിന് വലിയ ഗുണം ചെയ്തു.

sa 2

പത്തരമാറ്റിന്റെ തിളക്കം

22 കാരറ്റ് പരിശുദ്ധി എന്നത് സ്വർണത്തിന്റെ തിളക്കത്തിലും മഞ്ഞ നിറത്തിലുമല്ല പക്ഷേ, സ്വർണാഭരണത്തിൽ അടങ്ങിയ യഥാർഥ തങ്കത്തിന്റെ അളവിലാണെന്ന് ഡോ. ഷാജി വ്യക്തമാക്കുന്നു. കാരറ്റോമീറ്ററിൽ വച്ച് പൂർണമായ പരിശുദ്ധി വ്യക്തമാക്കി മാത്രമാണ് ഓരോ ആഭരണവും വിൽക്കുന്നത്.

നവീനവും വിപ്ലവകരവുമായ ആശയങ്ങൾ കാലത്തിനൊപ്പം

20 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ എക്സ്ക്ലുസിവ് 916 ജുവലറി ഷോറൂം.

∙ ഡിസൈനർ ജുവലറി എന്ന ആശയം പ്രശസ്തിയാർജിക്കും മുൻപ് 1988 ൽ അത് അവതരിപ്പിച്ചു.

∙ 1989ൽ കേരളത്തിൽ ആദ്യമായി ഹൈദരാബാദി ബീഡഡ് ജുവലറി ഡിസൈനുകൾ പുറത്തിറക്കി.

∙ 1992ൽ കേരളത്തിൽ ആദ്യമായി നഗാസ് വർക്ക് അവതരിപ്പിച്ചു, അതും അരക്ക് നിറയ്ക്കാതെ.

∙ 1993ൽ ആദ്യമായി ആനിവേഴ്സറി എക്സിബിഷൻ എന്ന ആശയം അവതരിപ്പിച്ചു.

∙ 1997ൽ കേരളത്തിൽ ആദ്യമായി കോലാപുരി (ഒരു ഗ്രാം) ഗോൾഡ് അവതരിപ്പിച്ചു.

sa 3

∙ 1997ൽ കേരളത്തില്‍ ആദ്യമായി ആന്റ്വിക് ജുവലറി അവതരിപ്പിച്ചു.

1998ൽ 916 ഗോൾഡ് അവതരിപ്പിച്ചു.

∙ 2000 ത്തിൽ ആദ്യമായി VVS-EF സർട്ടിഫൈയ്ഡ് ഡയമണ്ട്സ് വിൽപന തുടങ്ങിയത് സംഗീത ജുവലറിയാണ്.

∙ 2001ൽ അരക്കില്ലാത്ത ടെംപിൾ ജുവലറി ആദ്യമായി കേരളത്തിലെ സ്വർണ വിപണിയിൽ എത്തിച്ചു.

∙ 2002 മുതൽ അൺകട്ട് ഡയമണ്ട് ആഭരണങ്ങളും അവതരിപ്പിച്ചു.

∙ 2016ൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ നിധി എന്ന പേരിൽ സ്വന്തം ബ്രാൻഡ് അവതരിപ്പിച്ചു.

∙ 2017ൽ അരക്കില്ലാത്ത കുന്ദൻ ജുവലറി അവതരിപ്പിച്ചു.

∙ 916 ഹോൾ മാർക്ക്ഡ് ജുവലറി 2002 മുതൽ വിൽക്കുന്നു.

ഇന്ത്യയിൽ ആകെ ഹാൾമാർക്ക് ചെയ്യുന്ന ആഭരണങ്ങളിൽ പത്തു ശതമാനവും ചെയ്യുന്നത് കൊച്ചിൻ ഹാൾമാർക്ക് കമ്പനിയാണ്. അവർ മാസംതോറും ചെയ്യുന്ന റിജക്ഷൻ റേറ്റ് ബിഐഎസിന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിൽ റിജക്ഷൻ വരാത്ത രണ്ട് ജുവലറികളിൽ ഒന്നാണ് സംഗീത.