Wednesday 02 January 2019 05:05 PM IST

‘ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്, നകുൽ സുഹൃത്ത് മാത്രം’; പ്രണയവാർത്തകൾ നിഷേധിച്ച് സാനിയ

V.G. Nakul

Sub- Editor

s1

മലയാളികളും സോഷ്യൽ മീഡിയയും ഇപ്പോൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് യുവനായിക സാനിയ അയ്യപ്പന്റെ പ്രണയകഥയാണ്.

ക്വീനിലെ ചിന്നുവായി വന്ന് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സാനിയയും സുഹൃത്തായ നകുൽ തമ്പിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത മണിക്കൂറുകൾക്കകമാണ് വൈറലായത്. ഇരുവരുടെയും ചിത്രങ്ങൾ സഹിതം സംഗതി കാട്ടു തീ പോലെ പടർന്നു. ഫെയ്സ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇതു ചർച്ചയായി. തന്റെ പ്രണയത്തെക്കുറിച്ച് സാനിയ തന്നെ വെളിപ്പെടുത്തിയെന്ന തരത്തിലായിരുന്നു മിക്ക വാർത്തകളും.

s-3

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധേയയാകുന്നത്. അതേ ഷോയിലെ സാന്നിധ്യമായിരുന്നു നകുൽ തമ്പി.

എൺപത്തിയഞ്ചിൽ താരമായി ടിക് ടോക് അമ്മാമ്മ; കൊച്ചുമകനുമൊത്ത് തീർക്കുന്നത് ചിരിയുടെ വസന്തം–വിഡിയോ

പാറക്കെട്ടിൽ നിന്നും വീണു; ഗവേഷക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം–വിഡിയോ

ചെക്കനേയും പെണ്ണിനേയും വഴിയിൽ തടഞ്ഞ് ബസിൽ കയറ്റിവിട്ടു; അതിരുകടന്ന് ഈ ‘അലമ്പാക്കൽ’–വിഡിയോ

മുപ്പതുകഴിഞ്ഞവരേയും മുട്ടുവേദന പിടികൂടും; കാൽമുട്ടുവേദന വഷളാകാതിരിക്കാൻ അഞ്ച് വ്യായാമങ്ങൾ

s-2

‘ആ നിമിഷത്തെ എന്റെ മാനസികാവസ്ഥ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണമെന്നറിയില്ല’; കുടുംബപ്രേക്ഷകരുടെ ചാരുലത പറയുന്നു

എന്നാൽ ഇതിന്റെ സത്യം തേടി ബന്ധപ്പെട്ടപ്പോൾ ‘വനിത’യോട് സാനിയ പറഞ്ഞതാകട്ടെ, തങ്ങൾ പ്രണയത്തിലല്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തന്റെ വാചകങ്ങളെ ആരോ വളച്ചൊടിച്ചതാണെന്നുമാണ്.

‘‘ഈ കാര്യം പറഞ്ഞ് ഇതിനോടകം എത്ര പേരെന്നെ വിളിച്ചെന്നറിയുമോ. പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാനൊരു എഫ്.എമ്മിൽ ഇതിനെക്കുറിച്ച് പറഞ്ഞത് പ്രണയമാണെന്നോ റിലേഷനാണെന്നോ ഒന്നുമല്ല. നകുൽ എന്റെ ഒരു ഫ്രണ്ട് മാത്രമാണ്. എപ്പോഴും കൂടെയുള്ള ഒരു വെൽവിഷർ. എന്റെ ബാഡ് ടൈമിലും ഗുഡ് ടൈമിലും സപ്പോർട്ട് ചെയ്യുന്ന ആളാണ്. അതെക്കുറിച്ച് പറഞ്ഞതിനാണ് ഇത്രയധികം കോലാഹലങ്ങൾ’’.–

ഒരു വെക്കേഷൻ ട്രിപ്പിലാണ് സാനിയയിപ്പോൾ. യാത്രയ്ക്കിടെയാണ് താരം ‘വനിത’യോട് സംസാരിച്ചതും.

തങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലാണെന്നും നകുൽ ഇപ്പോൾ മുംബൈയിലാണെന്നും സാനിയ പറഞ്ഞതായായിരുന്നു വാർത്തകൾ. ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുള്ളതും അതിന്റെ സാധ്യത വർദ്ധിപ്പിച്ചു.

ഇതോടൊപ്പം തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സാനിയ വെളിപ്പെടുത്തിയതായും വാർത്തകളുണ്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യമായി പ്രണയം തോന്നുന്നതെന്നും കക്ഷി ഇപ്പോൾ രജീഷ വിജയനൊപ്പം ‘ജൂൺ’ എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് സാനിയയുടെ പുതിയ ചിത്രം. പ്രദർശനം തുടരുന്ന പ്രേതം ടുവിലും സാനിയയുണ്ട്.