Thursday 02 July 2020 11:05 AM IST : By സ്വന്തം ലേഖകൻ

സംസാര ശേഷിയില്ല, ലോട്ടറി വിറ്റ് ജീവിതം; ശങ്കരന്റെ ഈ വിജയത്തിന് ആയിരം എ പ്ലസുകളേക്കാൾ തിളക്കം

sankara-narayanan

പ്രതിസന്ധികളോട് പടവെട്ടി നേടുന്ന വിജയങ്ങൾക്ക് എന്നും ഇരട്ടി മധുരമാണ്. എസ്എസ്എൽസിയിലെ എപ്ലസ് വിജയഗാഥകൾ സോഷ്യൽ മീഡിയ ആഘോഷമാക്കുമ്പോൾ ഇതാ അത്തരമൊരു കഥ. പുതുശ്ശേരി സ്വദേശിയായ ശങ്കര നാരായണന്റെ വിജയമാണ് ആയിരം എ പ്ലസുകൾക്കും മേലെ നിൽക്കുന്നത്. അച്ഛൻ വർഷങ്ങൾക്ക് മുൻപേ മരിച്ചു. വീട്ടിൽ അമ്മ മാത്രമുള്ള ശങ്കരനാരായണൻ ബാല്യത്തിൽ തന്നെ ഗൃഹനാഥനായി മാറി. ജന്മനാ സംസാരശേഷി കുറഞ്ഞ ശങ്കരൻ ലോട്ടറി വിൽപന നടത്തിയാണ് കുടുംബം നോക്കിയത്. ഇതിനടയിലായിരുന്നു പഠിത്തം. പരിതിമിതികളെ അതിജീവിച്ച ശങ്കരനാരായണൻ മോശമല്ലാത്ത വിജയം നേടുകയും ചെയ്തു. തിളക്കമുള്ള ഈ വിജയത്തെ അഭിനന്ദിച്ച് മിഷൻ കേരള എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇന്നലെ മുതൽ ഒരുപാട് SSLC ഫലം നമ്മൾ കണ്ടു .ഇതാ വേറിട്ട് നിൽക്കുന്ന ഒരു വിജയം

ഇത് ശങ്കരനാരായണൻ. പാലക്കാട് പുതുശ്ശേരി സ്വദേശി .അച്ഛൻ വർഷങ്ങൾക്ക് മുൻപേ മരിച്ചു. വീട്ടിൽ അമ്മ മാത്രമുള്ള ശങ്കരനാരായണൻ അങ്ങനെ ബാല്യത്തിൽ തന്നെ ഗൃഹനാഥനായി. ജന്മനാ സംസാരശേഷി കുറഞ്ഞ ശങ്കരൻ ലോട്ടറി വില്പന നടത്തിയാണ് കുടുംബം നോക്കിയത് .ടിക്കറ്റ് വില്പന കഴിഞ്ഞാൽ നേരെ സ്കൂളിൽ പോവും .ഇപ്പോൾ SSLC പരീക്ഷയിൽ ഉയർന്ന വിജയം നേടിയിരിക്കുന്നു.നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനാണ് ശങ്കരൻ ..പ്ലസ് 2 ന്‌ കമ്പ്യൂട്ടർ സയൻസ് എടുത്ത് തുടർന്ന് പഠിക്കാനാണ് ആഗ്രഹം .അവ്യക്തമായി മാത്രം സംസാരിക്കുന്ന സങ്കരനാരായണൻ ജീവിതത്തിൽ ഈ ഇനിയും ഒരുപാടു വിജയങ്ങൾ നേടട്ടെ ..

അഭിനന്ദനങ്ങൾ മോനേ..

Tags:
  • Inspirational Story