Monday 22 February 2021 12:35 PM IST : By സ്വന്തം ലേഖകൻ

വയറിനുള്ളിൽ രക്തം ബ്ലീഡ് ചെയ്യുന്നു, ശ്വാസമെടുക്കാനാകാതെ പിടഞ്ഞ നിമിഷങ്ങൾ: സന്തോഷ് ജോർജ് കുളങ്ങര പറയുന്നു

santhosh-george

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആശങ്കയുടെ മണിക്കൂറുകൾ, അബോധാവസ്ഥയിൽ കടന്നു പോയ രാപ്പകലുകൾ. ആശുപത്രി കിടക്കയിൽ താൻ നടത്തിയ ജീവൻമരണ പോരാട്ടത്തെ കുറിച്ച് സഞ്ചാരിയും എഴുത്തുകാരനുമായ സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുമ്പോൾ അറിയാതെ മിഴികൾ നിറയും. ന്യൂമോണിയ കീഴടക്കിയ ശരീരം ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയ നിമിഷങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ ഹൃദയഹാരിയായ വിവരണം.

ജീവിതത്തിനും മരണത്തിനും ഇടയിൽ ബോധമില്ലാതെ കിടന്ന ദിവസങ്ങൾ, തനിക്കു മുന്നിൽ മിന്നിമറഞ്ഞ ദുസ്വപ്നങ്ങൾ എല്ലാം ആ വാക്കുകളിലൂടെ വികാരനിർഭരമായി പുറത്തുവരുന്നു. മരുന്നുകളിലും വെന്റിലേറ്ററിലും പൊതിഞ്ഞ തന്റെ ശരീരം എത്രമാത്രം പരീക്ഷണങ്ങളെ അതിജീവിച്ചുവെന്ന് പറയുമ്പോൾ മിഴിനിറയും. ആശുപത്രി കിടക്കയിൽ വെന്റിലേറ്ററിനാൽ ബന്ധിതനായി കിടന്ന താൻ സഫാരി ചാനലിലെ തന്റെ പ്രോഗാമിനു വേണ്ടി നടത്തിയ അവസാനവട്ട എഡിറ്റിങ്ങിനെ കുറിച്ചും അദ്ദേഹം പറയുന്നു. ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന തന്റെ പരമ്പരയുടെ പുതിയ അധ്യായത്തിലാണ് നേരിട്ട അനുഭവങ്ങളെ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര വാചാലനാകുന്നത്. സഫാരി ടിവിയുടെ ഒഫീഷ്യൽ യൂ ട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

വിഡിയോ കാണാം: