Saturday 17 November 2018 01:38 PM IST : By സ്വന്തം ലേഖകൻ

സന്തോഷ് ശിശുപാലിന് ഐഎസിപി പുരസ്കാരം

santhosh-sisu890654

ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്–കേരളയുടെ 2018 ലെ മാധ്യമ പുരസ്കാരത്തിന് മനോരമ ആരോഗ്യം സീനിയർ സബ്എഡിറ്റർ സന്തോഷ് ശിശുപാൽ അർഹനായി. പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വനിത, മനോരമ ആരോഗ്യം, എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ മികവിനാണ് പുരസ്കാരം.

നവംബർ 20 ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഐഎസിപി–കേരളയുടേയും എയിംസ് ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റേയും നേതൃത്വത്തിൽ നടക്കുന്ന ദേശീയ സെമിനാറിൽ പുരസ്കാരം സമ്മാനിക്കും. എം.പി. ബിനോയ് വിശ്വമാണ് പുരസ്കാരം സമർപ്പിക്കുന്നത്. രാധാകൃഷ്ണൻ പട്ടാന്നൂർ(മാതൃഭൂമി), സി.എ. എം.കരീം (മാധ്യമം) എന്നിവരും പുരസ്കാരാർഹരായി.