Wednesday 21 November 2018 03:59 PM IST : By സ്വന്തം ലേഖകൻ

സന്തോഷ് ശിശുപാലിന് ഐഎസിപി പുരസ്കാരം സമ്മാനിച്ചു

san-sisu21

ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്–കേരളയുടെ 2018 ലെ മാധ്യമ പുരസ്കാരം ഏറ്റുവാങ്ങി മനോരമ ആരോഗ്യം സീനിയർ സബ്എഡിറ്റർ സന്തോഷ് ശിശുപാൽ. കഴിഞ്ഞ ദിവസം കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഐഎസിപി– കേരളയുടേയും എയിംസ് ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റേയും നേതൃത്വത്തിൽ നടന്ന ദേശീയ സെമിനാറിലാണ് എം.പി. ബിനോയ് വിശ്വം പുരസ്കാരം സമ്മാനിച്ചത്.

santhosh-sissu2

പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വനിത, മനോരമ ആരോഗ്യം, എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ മികവിനാണ് പുരസ്കാരം. രാധാകൃഷ്ണൻ പട്ടാന്നൂർ(മാതൃഭൂമി), സി.എ. എം.കരീം (മാധ്യമം) എന്നിവരും പുരസ്കാരാർഹരായി. 

santhosh-sisu789

ഐഎസിപി–കെആർ സംസ്ഥാന പ്രസിഡന്റ് ഡോ. സാനി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഗീതാഞ്ജലി നടരാജൻ (ജനറൽ സെക്രട്ടറി), അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ.കേണൽ വിശാൽ മാർ‌വ, ഡോ. എൻ. വിപിൻ ചന്ദ്രലാൽ, ഡോ. സതീഷ് നായർ, ഷറിക്ക ശ്യാം, ഡോ. ഇ. അഹമ്മദ്, ഡോ. ജഗദംബിക, ശ്രീലാൽ അരവിന്ദൻ, ജോമോൻ കെ ജോർജ് , ഡോ.കെ. അനിൽകുമാർ, എന്നിവർ സംസാരിച്ചു.