Thursday 21 February 2019 04:57 PM IST : By സ്വന്തം ലേഖകൻ

മുപ്പത് സെക്കന്റുകൾ കൊണ്ട് കുട്ടികളിലെ പരീക്ഷാപ്പേടി മാറ്റാം! ഈ വിഡിയോ കണ്ടുനോക്കൂ...

exam-fear-fryub

വരുകയാണ് പരീക്ഷാക്കാലം. ഒരു വർഷത്തെ കളിതമാശകൾക്ക് അവധി കൊടുത്ത് അല്‍പ്പം സീരിയസ്സായി ചിന്തിക്കേണ്ട സമയം. വരുന്ന ദിവസങ്ങൾ പാഴാക്കാതെ ചിട്ടയോടെ പഠിച്ച് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിന് പകരം ഇപ്പോൾ ആവശ്യത്തിലധികം ടെൻഷനടിച്ച് അസുഖങ്ങൾ വരുത്തിവയ്ക്കുകയാണ് നമ്മുടെ കുട്ടികൾ.

പരീക്ഷാപ്പേടിയിലേക്ക് കുഞ്ഞുങ്ങളുടെ മനസ്സ് വീണുപോയാൽ ഒരുപക്ഷെ നന്നായി എഴുതേണ്ട പരീക്ഷ പോലും കഠിനമാകും. ഇത് പരീക്ഷാഫലത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പരീക്ഷാപ്പേടി എന്നത് ഒരു മാനസികാവസ്ഥയാണ്. കൂടിയ ആശങ്ക, ഡിപ്രഷൻ, ഉത്കണ്ഠ, അകാരണമായ ഭയം, വിശപ്പില്ലായ്മ, വിറയൽ എന്നിങ്ങനെ വിവിധ മാനസികാവസ്ഥകള്‍ ഇതിന്റെ ഭാഗമാണ്. ഇതാ വെറും മുപ്പത് സെക്കന്റുകൾ കൊണ്ട് കുട്ടികളിലെ പരീക്ഷാപ്പേടി മാറ്റാം. ഈ വിഡിയോ കണ്ടുനോക്കൂ...