Wednesday 03 March 2021 02:22 PM IST : By സ്വന്തം ലേഖകൻ

‘താല്‍പര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവില്‍ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണ്; സ്ത്രീകള്‍ ശ്രദ്ധിക്കുക’: ശ്രദ്ധേയമായി കുറിപ്പ്

Woman hand sign for stop abusing violence, Human Rights Day concept.

സൗഹൃദം നടിച്ച് സ്ത്രീകളെ ലൈംഗിക താല്പര്യത്തിന് ഉപയോഗിക്കുന്നവർ ഉണ്ട്. അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് പോലും കുറ്റകരമാണ്. എന്നിട്ടും പലരും ഇത്തരം ചതിക്കുഴികളിൽ പെട്ടുപോകുന്നു. അധ്യാപികയും എഴുത്തുകാരിയുമായ എസ് ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ശാരദക്കുട്ടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

പരസ്പര സമ്മതത്തോടെ ഇഷ്ടമുള്ള രണ്ടുപേര്‍ തമ്മില്‍ പ്രണയവും ലൈംഗികബന്ധവുമൊക്കെ അനുവദനീയമായ ഒരു സമൂഹത്തില്‍, അനുവാദമില്ലാതെ, താല്‍പര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവില്‍ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണ്.

പുരോഗമനമെന്നത് ഒരു വാക്കു മാത്രമല്ല, ഇത്രയെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചാലും ഉള്ളില്‍ പ്രാകൃത ജീവികളാണ് പലരും.സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ക്ക് മുന്നില്‍ മാന്യത ഭാവിക്കുന്ന കേരളീയപുരുഷന്മാരില്‍ പലരും എന്തുകൊണ്ടാണ്, തരം കിട്ടുമ്പോള്‍ പരിചിതവലയത്തിലെ സ്ത്രീകളോടു പോലും ഇത്തരം നിന്ദ്യമായ കയ്യാങ്കളികള്‍ നടത്തുന്നത്? അന്തസ്സ് കെട്ട ആര്‍ത്തികള്‍ കാണിക്കുന്നത് ?

സ്ത്രീകള്‍ ഇത്രയും ശ്രദ്ധിക്കുക. നല്ല സുഹൃത്തുക്കള്‍ എന്ന് കരുതി ആണുങ്ങളെ വീട്ടില്‍ ക്ഷണിക്കുകയോ അവരുടെ വീടുകളിലേക്കു ചെന്നു കയറുകയോ ചെയ്യുമ്പോള്‍ മനസ്സില്‍ ഒന്നു കരുതുക. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അര്‍ത്ഥമുണ്ട്. അവര്‍ക്ക് കാമം തോന്നിയാല്‍ അതിനര്‍ഥം നമുക്ക് കാമമാണ് എന്നാണ്.

Tags:
  • Spotlight
  • Social Media Viral