Saturday 08 May 2021 12:32 PM IST : By സ്വന്തം ലേഖകൻ

'ജീവിതമാര്‍ഗം തേടി ഒരുമിച്ച് ഒരുവിമാനത്തില്‍ വന്ന ചങ്ങാതിമാര്‍, ജീവനറ്റ് മടങ്ങുന്നതും ഒരേ വിമാനത്തില്‍': കണ്ണീര്‍ കാഴ്ച: കുറിപ്പ്

dubai-accident

ദുബായിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടം കവര്‍ന്നത് രണ്ട് പ്രവാസ ജീവനുകളെയാണ്. ജീവിതമാര്‍ഗം തേടി അറബ് മണ്ണിലെത്തിയ ചങ്ങാതിമാര്‍ മരണത്തിലും ഒരുമിച്ചത് വലിയ വേദനയാണ് പ്രവാസലോകത്തിന് സമ്മാനിച്ചത്. ശരത്,മനീഷ് എന്നീ ബാല്യകാല ചങ്ങാതിമാരുടെ വിയോഗം വേദനയായി പടരുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇപ്പോഴും പ്രവാസി ഹൃദയങ്ങളിലും പ്രിയപ്പെട്ടവരിലും വേദനയേറ്റുകയാണ്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

കഴിഞ്ഞയാഴ്ച ഖാേര്‍ഫക്കാന്‍ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയച്ചു.

അപകടത്തില്‍ മരിച്ചുപോയ ശരത്തും,മനീഷും ബല്യകാല സുഹൃത്തുക്കളാണ്.കുട്ടിക്കാലം മുതല്‍ ഒരുമ്മിച്ച് കളിച്ച് വളര്‍ന്നവര്‍,ഇരുവരും ജീവിത മാര്‍ഗ്ഗം അന്വേഷിച്ച് ഗള്‍ഫിലേക്ക് വരുന്നത് ഒരേ വിമാനത്തില്‍,തികച്ചും യാദൃശ്ചികമെന്ന് പറയട്ടെ മരിച്ച് നിശ്ചലമായി കിടക്കുമ്പോഴും അവസാന യാത്രയും ഒരുമ്മിച്ച് ഒരേ വിമാനത്തില്‍.

ഷാര്ജ‍യിലെ മുവെെല നാഷ്ണല്‍ പെയിന്‍റ്സ് സമീപമാണ് മനീഷ് താമസിക്കുന്നത്.പിതാവുമായി ചേര്‍ന്ന് സ്വന്തമായി ബിസ്സിനസ്സ് നടത്തുകയാണ് മനീഷ്‌,

കമ്പനിയുടെ ആവശ്യത്തിനായി അജ്മാനില്‍ നിന്നും റാസല്‍ ഖെെമ ഭാഗത്തേക്ക് വാഹനം ഓടിച്ച് പോകുമ്പോള്‍ പിന്നില്‍ നിന്നും മറ്റൊരു വാഹനം വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

മനീഷിന് മൂന്ന് മാസം പ്രായമുളള ഒരു കുട്ടി ഉണ്ട്,ഭാര്യ നിമിത,നാട്ടിലുളള പിതാവ് വന്നതിന് ശേഷം നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുകയായിരുന്നു മനീഷ്,പെട്ടെന്ന് യാത്ര വിലക്ക് കാരണം പിതാവിന്‍റെ യാത്ര മുടങ്ങുകയായിരുന്നു.ആദ്യമായി കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ മനീഷ് നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുമ്പോഴാണ് ഈ ദാരുണ്യമായ അന്ത്യം സംഭവിക്കുകയായിരുന്നു.

ഒരു ഫാര്‍മസിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ശരത്.മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്‍റെ മകനാണ് ശരത്.അടുത്ത കാലത്താണ് ശരത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗോപിക.

ഇരുവരുടെയും ആത്മാവിന് നിത്യശാന്തിക്ക് പ്രാര്‍ത്ഥിക്കുന്നു.

അഷ്റഫ് താമരശ്ശേരി