Saturday 05 June 2021 11:41 AM IST : By സ്വന്തം ലേഖകൻ

സൗദി അറേബ്യയിലെ നജ്‌റാനിൽ വാഹനാപകടം; രണ്ടു മലയാളി നഴ്സുമാർ മരിച്ചു; മലയാളി ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്ക്

ddnusrrdtcgvg665757

സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. മലയാളിയായ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരാണ് മരിച്ചത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

വാഹനത്തിലുണ്ടായിരുന്നവരെല്ലാം മലയാളികളാണ്. മലയാളികളായ നഴ്സുമാർ സ്നേഹ, റിൻസി, ഡ്രൈവർ അജിത്ത് എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാനിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

Tags:
  • Spotlight