Friday 24 July 2020 01:05 PM IST : By സ്വന്തം ലേഖകൻ

ചെല്ലാനത്തിനു വേണ്ടി 10 രൂപ ചലഞ്ച് ; സഹായഹസ്തവുമായി നാഷനൽ സർവീസ് സ്കീം കൂട്ടായ്മ

help

പ്രളയകാലത്ത് ദുരിതത്തിലായവരെ സാഹായിക്കാൻ വള്ളങ്ങളും ആൾബലവുമായി മുന്നിട്ട് വന്നവരാണ് ചെല്ലാനത്തുകാർ. കോവിഡ് പ്രതിരോധത്തിനുള്ള ട്രിപ്പിൾ ലോക്ഡൗണും ഒപ്പം വന്ന കടൽ കയറ്റവും ചെല്ലാനത്തെ ദുരിതത്തിലാക്കിയ വാർത്തകളും കാഴ്ച്ചകളും നമ്മൾ ഇതിനോടകം കണ്ടതുമാണ്.

ചെല്ലാനത്തിന് കൈത്താങ്ങാകാൻ ഒരുങ്ങി മുന്നിട്ട് വന്നിരിക്കുകയാണ് തൃക്കാക്കര ഭാരത് മാതാ കോളജിലെ എൻ.എസ്.എസ്. അംഗങ്ങൾ. പത്ത് രൂപ ചലഞ്ച് എന്നാണ് ഇവരുടെ പദ്ധതിയുടെ പേര്. ചെല്ലാനത്തേക്ക് അവശ്യസാധനങ്ങളുടെ കിറ്റ് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്. പത്ത് രൂപ നിങ്ങൾക്ക് 9074977935 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ/ ഫോൺ പേ ആയി അയക്കാം.

ഭക്ഷ്യധാന്യക്കിറ്റ്, ക്ലീനിങ്ങ് വസ്തുക്കൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സാനിറ്ററി നാപ്കിൻ തുടങ്ങിയവയാണ് എത്തിക്കാൻ ഉദ്ദേശിക്കുന്നത്. നാളെ (25/07/2020) വരെ മാത്രമാണ് ചലഞ്ച് എന്നും കുട്ടികൾ ഓർമിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി 9961771948, 9400523019 എന്ന നമ്പറിലും വിളിക്കാം.

Tags:
  • Spotlight