Monday 17 June 2019 06:50 PM IST : By സ്വന്തം ലേഖകൻ

കറുത്ത സ്റ്റിക്കറിനു പിന്നാലെ ചുവന്ന പെയിന്റ്! പേടിപ്പിക്കുന്ന പുതിയ സംഭവമിങ്ങനെ

paint

വീടുകളുടെ മതിലുകളിൽ പെയിന്റ് കൊണ്ട് അടയാളം പ്രത്യക്ഷപ്പെട്ടതു പരിഭ്രാന്തിക്കിടയാക്കി. എടവനക്കാട്മേഖലയിൽ 8 വീടുകളുടെ മതിലിലാണ് അടയാളം കാണപ്പെട്ടത്. കുറച്ചു നാൾ മുൻപ് വീടുകളുടെ ജനലിലും മറ്റും കറുത്ത സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടതിനു സമാനമായ സംഭവം വ്യാപകമായ ആശങ്കയ്ക്കിടയാക്കിയതിനെത്തുടർന്നു പൊലീസ് എത്തി പരിശോധന നടത്തി.

വാച്ചാക്കൽ പടിഞ്ഞാറേക്കുള്ള പോക്കറ്റ്റോഡിന്റെയും ഇവിടെ നിന്നു വലത്തോട്ടുള്ള റോഡിന്റെയും പരിസരത്തുമുള്ള വീടുകളിലാണ് അടയാളം കണ്ടത്. ഇതിനു പുറമെ പഴങ്ങാട് പടിഞ്ഞാറുഭാഗത്തെ ചില വീടുകളുടെ മതിലിലും അടയാളം കാണപ്പെട്ടു. .

ചിലയിടത്ത് ചുവപ്പും മറ്റു ചിലയിടത്ത് കറുപ്പും നിറമുള്ള അടയാളങ്ങളാണുള്ളത്. പെയിന്റ് സ്പ്രേ ചെയ്ത രീതിയിലാണ് അടയാളങ്ങൾ. ഞാറയ്ക്കൽ എസ് ഐ സംഗീത് ജോബിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ടുദിവസം മുൻപ് വാച്ചാക്കൽ ബസ് സ്റ്റോപ്പിനു സമീപത്തുള്ള ഒരു വീട്ടിൽ ഇതരസംസ്ഥാനക്കാർ മോഷണശ്രമം നടത്തിയിരുന്നു. ഇതിനു പുറമെ അടയാളങ്ങളും കണ്ട സാഹചര്യത്തിൽ ‌ പട്രോളിങ് ഊർജ്ജിതമാക്കുമെന്നു പൊലീസ് അറിയിച്ചു.