Tuesday 13 November 2018 02:25 PM IST : By സ്വന്തം ലേഖകൻ

സ്‌കൂൾ അസംബ്ലിയിൽ ഇത്ര ക്യൂട്ടായ പ്രതിജ്ഞ ആരും എടുത്തുകാണില്ല! വിഡിയോ വൈറൽ

pludge12345

എത്ര മുതിർന്നാലും സ്‌കൂൾ കാലഘട്ടം കടുത്ത നൊസ്റ്റാൾജിയയാണ്. ഓർക്കും തോറും മധുരം കൂടുന്ന ഓർമ്മകളുടെ പൂക്കാലം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു വിഡിയോയുണ്ട്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ചിരിപ്പിച്ച വിഡിയോ. ഒരു സ്‌കൂൾ അസംബ്ലിയാണ് രംഗം. പ്രതിജ്ഞ ചൊല്ലുന്നത് പ്രീ പ്രൈമറിയോ, എൽപി സെക്ഷനിലോ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. വാക്കുകൾ ഒപ്പിച്ചു വിദ്യാർത്ഥി ക്യൂട്ടായി പ്രതിജ്ഞ ചൊല്ലുമ്പോൾ അവിടെ നിൽക്കുന്ന അധ്യാപകരും കുട്ടികളും ചിരിക്കുന്നുണ്ട്. രസകരമായ വിഡിയോ കാണാം;