Monday 10 December 2018 12:48 PM IST : By സ്വന്തം ലേഖകൻ

സ്‌കൂൾ വിട്ടുവരുന്ന കൂട്ടുകാരനെയും കാത്ത് താറാവ്; ആദ്യം പിണക്കവും പിന്നെ ഒളിച്ചുകളിയും! വിഡിയോ വൈറൽ

duck-boy

കുട്ടിയും താറാവും തമ്മിലുള്ള സൗഹൃദത്തിന്റെ ഹൃദ്യമായ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കറങ്ങിനടക്കുന്നത്. സ്‌കൂൾ വിട്ടുവരുന്ന കൂട്ടുകാരനെയും കാത്തുനിൽക്കുകയാണ് താറാവ്. ബാഗുമായി നടന്നുവരുന്ന അവൻ ആദ്യം താറാവിനെ കണ്ടില്ലെന്ന് നടിക്കുന്നു. അപ്പോഴെല്ലാം കുട്ടിയുടെ ശ്രദ്ധ കിട്ടാൻ അവന്റെ പുറകെയോടുകയാണ് താറാവ്. പിന്നെ ചങ്ങാത്തത്തിലായ ഇരുവരും ഒളിച്ചുകളിക്കുകയാണ്.

കളിയ്ക്കിടെ സ്നേഹം കൂടിയ കുട്ടി തന്റെ പ്രിയ ചങ്ങാതിയെ കെട്ടിപ്പിടിച്ച് ഒരു ചക്കരയുമ്മയും നൽകുന്നുണ്ട്. മനുഷ്യനും പക്ഷിയും തമ്മിലുള്ള നിഷ്കളങ്ക സ്നേഹത്തിന്റെ വിഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. നാലായിരത്തിനടുത്ത് ഷെയറുകളാണ് ഈ വിഡിയോയ്ക്ക്‌ ലഭിച്ചിരിക്കുന്നത്. മനോഹരമായ വിഡിയോ കാണാം;