Tuesday 09 August 2022 12:27 PM IST : By സ്വന്തം ലേഖകൻ

സീസൺ ഓഫ് സെലിബ്രേഷൻസ്; ശീമാട്ടിയുടെ ഓണം മ്യൂസിക് വീഡിയോ ആസ്വാദകരിലേക്ക്

Seematti

ഓണക്കാലത്തിന് മാറ്റ് കൂട്ടാൻ സീസൺ ഓഫ് സെലിബ്രേഷൻസുമായി ശീമാട്ടി. പതിവുപോലെ ഈ വർഷവും ഓണത്തെ ആഘോഷമായി വരവേൽക്കാനൊരുങ്ങുകയാണ് കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടി. ഓണ സ്മരണകളും ഓണത്തിന്റെ സകല ആവേശവും നിറച്ചൊരു ദൃശ്യ- ശ്രവ്യാനുഭവവും ആയിട്ടാണ് ഈ ഓണക്കാലത്തെ ശീമാട്ടി വരവേൽക്കുന്നത്. "നിറയോ നിറ നിറ... പൊലി നിറ..പൊലി..നിറ..!!!" എന്ന് തുടങ്ങുന്ന ശീമാട്ടിയുടെ ഓണം മ്യൂസിക്കൽ ആൽബം ഇതിനോടകം തന്നെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും തരംഗമായി മാറി. മികവാർന്ന ദൃശ്യ ഭംഗി കൊണ്ടും, ആകർഷകമായ വരികളാലും പാട്ടും വീഡിയോയും ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്കാണ് ആസ്വാദകനെ കൊണ്ടെത്തിക്കുന്നത്. വരികൾ ചിട്ടപ്പെടുത്തിയത് കൈതപ്രം ദാമോദരൻ നമ്പൂതിരി. സംഗീത സംവിധാനം ചെയ്ത് ആലപിക്കുന്നത് ദീപാങ്കുരൻ കൈതപ്രം. ഗോകുൽ എസ് പിള്ളൈ സംവിധാനവും, ഗൗതം ബാബു ഛായാഗ്രഹണവും നിർവഹിച്ചു. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി പുറത്തിറക്കിയ ആൽബം ഇറങ്ങി മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിനാളുകളിലേക്കാണ് എത്തിയത്.

ആഘോഷത്തോടൊപ്പം തന്നെ നിരവധി ഡിസ്‌കൗണ്ട് ഓഫറുകളും ശീമാട്ടിഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കേവലം 299/- രൂപയിൽ തുടങ്ങുന്ന ഏറ്റവും പുതിയ ഓണം കളക്‌ഷനുകളാണ് ഈ ഓണത്തിന് ശീമാട്ടി ഉപഭോക്താക്കൾക്കായി നൽകുന്നത്. ഓരോ ഫ്‌ളോറിലും അതിവിപുലമായ ഫെസ്റ്റിവല്‍ കളക്‌ഷനുകളാണ് ഒരുക്കിയിരിക്കുന്നത്‌. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി വിപുലവും ഏറ്റവും പുതിയ സ്റ്റൈലിലുമുള്ള നിരവധി ഡിസൈനുകള്‍ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്‌.

ആര്‍ട്ട് സില്‍ക്ക്‌, ലിനന്‍ സില്‍ക്ക്‌, ടസര്‍ സില്‍ക്ക്‌, കോട്ട & കോട്ടണ്‍, കേരള സാരി, സെറ്റുമുണ്ട്‌ എന്നിങ്ങനെ സാരിയില്‍ തന്നെ പുതുമയാര്‍ന്ന കളക്‌ഷനുകൾ എടുത്തു പറയേണ്ടവയാണ്‌. കൂടാതെ ഹോം വെയര്‍,നൈറ്റ്‌ വെയര്‍, ലെഷര്‍ വെയര്‍, ഫോര്‍മല്‍ വെയര്‍, കാഷ്വല്‍ വെയര്‍ വസ്ത്രങ്ങളും, കുട്ടികള്‍ക്കുള്ള പുത്തന്‍ ഡിസൈനുകളും ശീമാട്ടിയില്‍ ലഭ്യമാണ്‌.

ഏറ്റവും മികച്ച രീതിയില്‍ ആഘോഷമായി ഈ ഓണക്കാലം കൊണ്ടാടാനുള്ള എല്ലാ സൗകര്യങ്ങളും ശീമാട്ടിയില്‍ സജ്ജമാക്കിയിട്ടുണ്ട്‌.