Friday 05 March 2021 05:07 PM IST : By സ്വന്തം ലേഖകൻ

പിണങ്ങല്ലേ ചക്കരേ....: സീമയുടെ സ്നേഹത്തിനു മുന്നിൽ പിണക്കം മറന്ന് ശരണ്യ; ക്യൂട്ട് നിമിഷം: വിഡിയോ

seema

നടി സീമ ജി നായരും സീരിയൽ താരം ശരണ്യ ശശിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ സോഷ്യൽ മീഡിയയും അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. ബ്രെയിൻ ട്യൂമറിന്റെ വേദനയും പേറി ജീവിതം തള്ളിനീക്കിയ ശരണ്യക്കു മുന്നിൽ സ്നേഹസാന്ത്വനവുമായി സീമ എത്തിയപ്പോൾ അത് ഹൃദ്യമായ നിമിഷങ്ങളായി. തന്റെ കുഞ്ഞനിയത്തിക്കായി ഒത്തിരി സ്നേഹത്തോടെ തയ്യാറാക്കിയ ഭക്ഷണത്തിന്റേയും ഒരു അപ്രതീക്ഷിത സന്ദർശനത്തിന്റേയും വിശേഷം യൂ ട്യൂബ് വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് സീമ.

സീമയെ കണ്ടപാടെ പിണങ്ങിയിരിക്കുകയായിരുന്നു ശരണ്യ എന്നാൽ ആ  സ്നേഹത്തിനു പിന്നിൽ കുഞ്ഞുപിണക്കങ്ങളെല്ലാം അലിഞ്ഞു. വരാൻ വൈകിയതിലുള്ള പിണക്കമായിരുന്നു ശരണ്യയുടെ മുഖത്ത്. ശരണ്യക്കായി തയ്യാറാക്കിയ സ്പെഷ്യൽ താറാവുകറിയുമായാണ് സീമ എത്തിയത്. കൂടാതെ തന്റെ പ്രിയപ്പെട്ടവൾക്കായി തയ്യാറാക്കിയ സർപ്രൈസ് ഗിഫ്റ്റുകളും സീമ കൈമാറുന്നുണ്ട്. യൂ ട്യൂബ് ചാനലായ സ്നേഹസീമയിലൂടെയാണ് സർപ്രൈസ് യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചിട്ടുള്ളത്.

വിഡിയോ: