Tuesday 10 July 2018 11:40 AM IST

എന്നെ നോക്കാൻ ഒരുത്തനും ധൈര്യപ്പെട്ടിരുന്നില്ല; കാരണം വ്യക്തമാക്കി സീമ

Sujith P Nair

Sub Editor

seema_shashi ചിത്രം: സരിന്‍ രാംദാസ്

നടിയെ ആക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് സിനിമയിലെ ഇത്തരം ആക്രമണ സംഭവങ്ങളും സ്ത്രീകളുടെ അരക്ഷിതാവസ്ഥയും ചർച്ചയാകുമ്പോൾ തന്റെ അനുഭവം പങ്കിട്ട് നടി സീമ. എണ്‍പതുകളില്‍ ഹരമായിരുന്നു മലയാള സിനിമയിൽ സീമ. അസി:കോറിയോഗ്രാഫറായി സിനിമയില്‍ എത്തിയ സീമ അഭിനയരംഗത്തേക്ക് കാലെടുത്ത് വച്ച സീമ സാധാരണക്കാരുടെ ഇഷ്ട നടിയായി മാറുകയായിരുന്നു. എന്നാൽ ആരാധകരോ സിനിമയിലുള്ളവരുമോ ഒന്നും ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല എന്നും അതിനൊരു കാരണമുണ്ടെന്നും നടി വെളിപ്പെടുത്തുന്നു. ആരാധകര്‍ തന്നെ ഭയപ്പെട്ടിരുന്നതായും സീമ പറയുന്നു.

നാവ് തന്നെയാണ് ഇതിനുള്ള കാരണം, ഇഷ്ടമില്ലാത്തത് മുഖത്തു നോക്കി പറയും. ഇങ്ങനെയാണ് അന്ന് സീമ തന്നെ സുരക്ഷിതയാക്കിയതെന്ന് വ്യക്തമാക്കുന്നു. സിനിമയില്‍ നായിക എത്തിയപ്പോള്‍ തന്നെ 'സംവിധായകന്‍ ഐ വി ശശിയുടെ ആള് എന്നൊരു ഇമേജ് ഉണ്ടായിരുന്നു'. അതുകൊണ്ടു തന്നെ പ്രേമാഭ്യര്‍ത്ഥനയുമായോ അല്ലാതെയോ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സീമ പറയുന്നു. അന്ന് സിനിമാ ഫീല്‍ഡില്‍ എല്ലാവരും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും സീമ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സീമ മനസ്സു തുറക്കുന്നത്.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം