Tuesday 04 May 2021 12:51 PM IST : By സ്വന്തം ലേഖകൻ

ശബ്ദത്തിന്റെ പേരിലുള്ള പരിഹാസങ്ങള്‍ ഇനിയില്ല: വോയിസ് സര്‍ജറിക്കു ശേഷം സീമ വിനീത്: സന്തോഷം പങ്കിട്ട് വിഡിയോ

seema-141

ട്രാന്‍സ്‌ജെന്‍ഡറായുള്ള യാത്രയില്‍ ഒരു വ്യക്തി നേരിടുന്ന ഏറ്റവും പ്രധാന കടമ്പയാണ് വോയ്‌സ് ചേഞ്ച് സര്‍ജറി. പലപ്പോഴും മനസു കൊണ്ട് മാറുമ്പോഴും ശബ്ദത്തിന്റെ പേരില്‍ വലിയ പരിഹാസങ്ങളായിരിക്കും പല ട്രാന്‍സ്‌ജെന്റുകള്‍ക്കും നേരിടേണ്ടി വരിക. സോഷ്യല്‍ മീഡിയക്ക് സുപരിചിതയായ സീമ വിനീതിനും അങ്ങനെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. വേദനയോടെ സോഷ്യല്‍മീഡിയയോട് സീമ അത് പങ്കുവച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ സര്‍ജറിക്കു ശേഷം സന്തോഷത്തോടെ പ്രിയപ്പെട്ടവരെ അഭിമുഖീകരിക്കുകയാണ് സീമ. ശബ്ദത്തിന്റെ പേരില്‍ മനസു നോവിച്ച കമന്റുകള്‍ വരെയുണ്ടായിട്ടുണ്ടെന്ന് സീമ പറയുന്നു. സീമയുടെ പുതിയ ശബ്ദം ഏറ്റവും ക്യൂട്ട് ആയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരുടെ കമന്റ്.

വിഡിയോ കാണാം: